Tasmania’s First Eating Disorder Treatment Centre Opens in Launceston
ടാസ്മാനിയയിലെ ആദ്യ ഈറ്റിംഗ് ഡിസോർഡർ ചികിത്സാകേന്ദ്രം Farhad Ibrahimzade/ Unsplash

ലോൺസെസ്റ്റണിൽ ടാസ്മാനിയയിലെ ആദ്യ ഈറ്റിംഗ് ഡിസോർഡർ ചികിത്സാകേന്ദ്രം

കുടുംബത്തോടും ജോലി, വിദ്യാഭ്യാസ മേഖലകളോടും ബന്ധം നിലനിർത്തിക്കൊണ്ട് ചികിത്സ തുടരാൻ കഴിയുന്ന വിധത്തിലാണ് കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Published on

ടാസ്മാനിയയിലെ ആദ്യ സമർപ്പിതമായ കമ്മ്യൂണിറ്റി അടിസ്ഥാനത്തിലുള്ള ഈറ്റിംഗ് ഡിസോർഡർ ചികിത്സാകേന്ദ്രം ലോൺസെസ്റ്റണിൽ പ്രവർത്തനം ആരംഭിച്ചു. വടക്കൻ ടാസ്മാനിയയിലെ രോഗികൾക്ക് വീട്ടിനടുത്ത് തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതാണ് ഈ കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം.

വെസ്റ്റ്ബറി റോഡിലുള്ള ടാസ്മാനിയൻ ഈറ്റിംഗ് ഡിസോർഡർ സർവീസ് കേന്ദ്രത്തിൽ രാവിലെയും വൈകിട്ടും ഉൾപ്പെടുന്ന ചികിത്സാ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. കുടുംബത്തോടും ജോലി, വിദ്യാഭ്യാസ മേഖലകളോടും ബന്ധം നിലനിർത്തിക്കൊണ്ട് ചികിത്സ തുടരാൻ കഴിയുന്ന വിധത്തിലാണ് കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Also Read
ന്യൂ ഇയർ 2026: ആഘോഷങ്ങളുമായി സിഡ്നി, ടിക്കറ്റില്ലെങ്കിലും ഉഗ്രന്‍ വെടിക്കെട്ട് കാണാം

Tasmania’s First Eating Disorder Treatment Centre Opens in Launceston

തെറാപ്പി, കൺസൾട്ടേഷൻ മുറികൾ, അടുക്കളയും ഡൈനിംഗ് ഏരിയയും, ചികിത്സാ തോട്ടങ്ങൾ, ക്ലിനിക്കൽ സ്റ്റാഫിനുള്ള ഓഫീസ് സൗകര്യങ്ങൾ എന്നിവ കേന്ദ്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഈ കേന്ദ്രം നിരവധി ടാസ്മാനിയൻവാസികൾക്ക് ചികിത്സാരംഗത്ത് വലിയ മാറ്റം സൃഷ്ടിക്കുമെന്നും വടക്കൻ മേഖലയിൽ താമസിക്കുന്നവർക്കായി, വീട്ടിനടുത്ത് തന്നെ സഹാനുഭൂതിയോടെ സമഗ്ര ചികിത്സ നൽകാൻ ഈ കേന്ദ്രം സഹായിക്കും. സംസ്ഥാനത്തുടനീളം ഈറ്റിംഗ് ഡിസോർഡർ സേവനങ്ങൾ ശക്തിപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇതെന്നും ആരോഗ്യ മന്ത്രി ബ്രിഡ്ജറ്റ് ആർച്ചർ പറഞ്ഞു. ദക്ഷിണ ടാസ്മാനിയയിൽ സെന്റ് ജോൺസ് പാർക്കിൽ മറ്റൊരു കേന്ദ്രവും സ്ഥാപിക്കുമെന്ന് അവർ അറിയിച്ചു.

കഴിഞ്ഞ മാസം പൂർത്തിയായ നിർമാണപ്രവർത്തനം പ്രാദേശിക കോൺട്രാക്ടറായ ആൻസ്റ്റി കൺസ്ട്രക്ഷൻസാണ് നിർവഹിച്ചത്. രണ്ട് നിലവിലുള്ള കെട്ടിടങ്ങൾ പുതുക്കിയാണ് കേന്ദ്രം സജ്ജമാക്കിയത്.

3.4 മില്യൺ ഡോളർ ചെലവിട്ട പദ്ധതിക്ക് ഫെഡറൽ സർക്കാരിന്റെ കമ്മ്യൂണിറ്റി ഹെൽത്ത് ആൻഡ് ഹോസ്പിറ്റൽസ് പ്രോഗ്രാമിലൂടെ 2.5 മില്യൺ ഡോളർ ലഭിച്ചു. ടാസ്മാനിയ സർക്കാർ 9.15 ലക്ഷം ഡോളറും പ്രവർത്തനച്ചെലവും വഹിക്കും.

Metro Australia
maustralia.com.au