ആംബുലൻസ് ലഭിക്കാൻ കടുത്ത കാലതാമസം; ടാസ്മേനിയയിൽ അടിയന്തര സേവനങ്ങൾ പ്രതിസന്ധിയിൽ

ആശുപത്രികളിലെ കിടക്കകളുടെ ദൗർലഭ്യവും ആംബുലൻസുകൾ രോഗികളുമായി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുന്ന 'റാംപിംഗ്' (Ramping) പ്രതിസന്ധിയുമാണ് സേവനങ്ങൾ വൈകാൻ പ്രധാന കാരണം
Tasmania Ambulance Response Times
ആംബുലൻസ് ടാസ്മാനിയ Pulse Tasmania
Published on

ഹോബാർട്ട്: ഓസ്‌ട്രേലിയൻ സംസ്ഥാനമായ ടാസ്മേനിയയിൽ അടിയന്തര ട്രിപ്പിൾ സീറോ (000) കോളുകളിൽ ആംബുലൻസ് അയക്കാൻ മൂന്ന് മിനിറ്റിലധികം വൈകിയ സംഭവങ്ങൾ കഴിഞ്ഞ സാമ്പത്തിക വർഷം 17,000-ത്തോളമായി ഉയർന്നതായി വിവരാവകാശ രേഖകൾ. 2025–26 കാലയളവിൽ 16,905 വൈകിയ പ്രതികരണങ്ങളാണ് (Delayed activations) രേഖപ്പെടുത്തിയത്. തൊട്ടുമുമ്പത്തെ വർഷത്തെ 13,025 കേസുകളെ അപേക്ഷിച്ച് 30 ശതമാനത്തോളമാണ് വർധനവ്.

ആശുപത്രികളിലെ കിടക്കകളുടെ ദൗർലഭ്യവും ആംബുലൻസുകൾ രോഗികളുമായി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുന്ന 'റാംപിംഗ്' (Ramping) പ്രതിസന്ധിയുമാണ് സേവനങ്ങൾ വൈകാൻ പ്രധാന കാരണമെന്ന് ഹെൽത്ത് ആൻഡ് കമ്മ്യൂണിറ്റി സർവീസസ് യൂണിയൻ (HACSU) ചൂണ്ടിക്കാട്ടി. അടിയന്തര ഘട്ടങ്ങളിൽ പോലും ആംബുലൻസ് കിട്ടാതെ രോഗികളോട് ടാക്സിയോ ഊബറോ വിളിച്ച് ആശുപത്രിയിലെത്താൻ നിർദ്ദേശിക്കുന്ന സാഹചര്യം വരെയുണ്ടായതായി യൂണിയൻ വ്യക്തമാക്കി. എന്നാൽ അടിയന്തര പ്രാധാന്യമനുസരിച്ച് മുൻഗണന നൽകിയാണ് ആംബുലൻസുകൾ അയക്കുന്നതെന്നും ആരോഗ്യ മേഖലയ്ക്കായി ബജറ്റിന്റെ 35 ശതമാനത്തോളം തുക ചെലവഴിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി ബ്രിഡ്ജറ്റ് ആർച്ചർ വിശദീകരിച്ചു.

Metro Australia
maustralia.com.au