നീണ്ട കാത്തിരിപ്പും ചെലവും; ടാസ്മാനിയയിൽ ADHD പരിശോധനയ്ക്കായി ജനങ്ങൾ വലയുന്നു, പ്രതിസന്ധി

ചൊവ്വാഴ്ച പാർലമെന്റിൽ സമർപ്പിച്ച 250-ലധികം പേജുകളുള്ള റിപ്പോർട്ടിലാണ് സംസ്ഥാനത്തെ ഗുരുതരമായ ആരോഗ്യ പ്രതിസന്ധി വ്യക്തമാക്കുന്നത്

Tasmania Allows GPs to Diagnose and Treat ADHD
ടാസ്മാനിയയിൽ എ.ഡി.എച്ച്.ഡി പരിശോധനയ്ക്കായി ജനങ്ങൾ വലയുന്നുMartha Dominguez de Gouveia/ Unsplash
Published on

ഹോബാർട്ട്: ഓസ്‌ട്രേലിയൻ സംസ്ഥാനമായ ടാസ്മാനിയയിൽ എ.ഡി.എച്ച്.ഡി (ADHD - Attention Deficit Hyperactivity Disorder) നിർണ്ണയത്തിനും ചികിത്സയ്ക്കുമുള്ള സൗകര്യങ്ങൾ പരിമിതമായത് കാരണം രോഗികളും കുട്ടികളും കടുത്ത പ്രയാസം നേരിടുന്നതായി പാർലമെന്ററി സമിതിയുടെ റിപ്പോർട്ട്. പൊതുജനാരോഗ്യ സംവിധാനത്തിലെ നീണ്ട കാത്തിരിപ്പ് പട്ടികയും സ്വകാര്യ മേഖലയിലെ കനത്ത സാമ്പത്തിക ചെലവും കാരണം പലരും ടെലിഹെൽത്ത് സംവിധാനങ്ങളെയും മറ്റ് സംസ്ഥാനങ്ങളിലെ ഡോക്ടർമാരെയുമാണ് ആശ്രയിക്കുന്നത്.

ചൊവ്വാഴ്ച പാർലമെന്റിൽ സമർപ്പിച്ച 250-ലധികം പേജുകളുള്ള റിപ്പോർട്ടിലാണ് സംസ്ഥാനത്തെ ഗുരുതരമായ ആരോഗ്യ പ്രതിസന്ധി വ്യക്തമാക്കുന്നത്. പൊതുജനാരോഗ്യ സംവിധാനം വഴി സൗജന്യ പരിശോധന ലഭിക്കാൻ 3,000-ത്തോളം കുട്ടികളാണ് ടാസ്മാനിയയിൽ നിലവിൽ കാത്തിരിക്കുന്നത്. സ്വകാര്യ മേഖലയിൽ പരിശോധന പൂർത്തിയാക്കാൻ $500 മുതൽ $3,000 ഓസ്‌ട്രേലിയൻ ഡോളർ വരെ (ഏകദേശം ഒന്നര ലക്ഷത്തോളം രൂപ) ചെലവാകുന്നുണ്ട്. ഇത് താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് വൻ ഭാരമാകുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിനായി ജനറൽ പ്രാക്ടീഷണർമാർക്ക് (GPs) എ.ഡി.എച്ച്.ഡി നിർണ്ണയിക്കാനും ചികിത്സ നൽകാനുമുള്ള പരിശീലനം സർക്കാർ ആരംഭിച്ചിട്ടുണ്ട്. നിലവിൽ 48 ജി.പിമാർ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.

Metro Australia
maustralia.com.au