മെൽബൺ - കിംഗ് ഐലൻഡ് വിമാന സർവീസ് നിർത്തലാക്കാൻ ഷാർപ്പ് എയർലൈൻസ്; യാത്രാക്ലേശം രൂക്ഷമാകാൻ സാധ്യത

ഏപ്രിലിനു ശേഷമുള്ള ടിക്കറ്റ് ബുക്കിംഗുകൾ എയർലൈൻ നിർത്തിവച്ചു.
മെൽബൺ-കിംഗ് ഐലൻഡ് വിമാന സർവീസ് പ്രതിസന്ധിയിൽ;
മെൽബൺ-കിംഗ് ഐലൻഡ് വിമാന സർവീസ് പ്രതിസന്ധിയിൽ; (Google)
Published on

മെൽബണും കിംഗ് ഐലൻഡും തമ്മിലുള്ള വിമാന സർവീസുകൾ ഈ വർഷം മേയ് മാസം മുതൽ നിർത്തലാക്കുമെന്ന് ഷാർപ്പ് എയർലൈൻസ് മുന്നറിയിപ്പ് നൽകി. സർക്കാരിന്റെ സാമ്പത്തിക സഹായമില്ലാതെ ഈ റൂട്ടിൽ സർവീസ് തുടരുന്നത് പ്രായോഗികമല്ലെന്നാണ് കമ്പനിയുടെ നിലപാട്. ഇതിന്റെ ഭാഗമായി ഏപ്രിലിനു ശേഷമുള്ള ടിക്കറ്റ് ബുക്കിംഗുകൾ എയർലൈൻ നിർത്തിവച്ചു.

Also Read
നോർത്തേൺ ടെറിട്ടറി പ്രളയം: സർക്കാരുകൾക്കെതിരെ ഡാലി മേയർ
മെൽബൺ-കിംഗ് ഐലൻഡ് വിമാന സർവീസ് പ്രതിസന്ധിയിൽ;

നിലവിൽ റെക്സ് എയർലൈൻസും (Rex Airlines) ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ടെങ്കിലും ഷാർപ്പ് എയർലൈൻസിന്റെ പിന്മാറ്റം ദ്വീപ് നിവാസികളെയും ടൂറിസം മേഖലയെയും സാരമായി ബാധിക്കും. ചികിത്സാ ആവശ്യങ്ങൾക്കും ഭക്ഷണലഭ്യതയ്ക്കും വിദ്യാഭ്യാസത്തിനുമായി മെൽബണിനെ ആശ്രയിക്കുന്ന കിംഗ് ഐലൻഡ് നിവാസികൾക്ക് ഇത് വലിയ തിരിച്ചടിയാകും. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ടാസ്മാനിയൻ സർക്കാർ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
Metro Australia
maustralia.com.au