റോബിൻസ് ഐലൻഡ് കാറ്റാടിപ്പാടത്തിന് പരിസ്ഥിതി അംഗീകാരം

2022 മുതൽ മുൻ മന്ത്രി താന്യ പ്ലിബെർസെക്കിന്റെ കാലത്ത് ഏഴ് തവണ തീരുമാനം വൈകിയിരുന്നു.
Robbins Island
ടാസ്മാനിയയിലെ റോബിൻസ് ഐലൻഡ് (പ്രതീകാത്മക ചിത്രം)BehindTheTmuna/ Unsplash
Published on

ടാസ്മാനിയയിലെ റോബിൻസ് ഐലൻഡ് കാറ്റാടിപ്പാടത്തിന് വർഷങ്ങളുടെ കാലതാമസത്തിനുശേഷം പരിസ്ഥിതി അംഗീകാരം ലഭിച്ചു. തീരുമാനത്തിലെ കാലതാമസങ്ങൾക്കും നിരവധി കോടതി അപ്പീലുകൾക്കും ശേഷം, വടക്കുപടിഞ്ഞാറൻ ടാസ്മാനിയയിലെ റോബിൻസ് ദ്വീപിൽ 100 ​​ടർബൈൻ കാറ്റാടിപ്പാടത്തിന് ഫെഡറൽ സർക്കാർ അംഗീകാരം നൽകി.

900 മെഗാവാട്ട് വരെ ശേഷിയുള്ള ഈ സൗകര്യം ടാസ്മാനിയയിലെ ഏറ്റവും വലിയ കാറ്റാടിപ്പാടമായിരിക്കും. വംശനാശഭീഷണി നേരിടുന്ന ഓറഞ്ച്-ബെല്ലിഡ് പാരറ്റിന്റെ (orange-bellied parrot) കുടിയേറ്റ പാതയിലാണ് ഈ പദ്ധതി നിർമ്മിക്കപ്പെടുന്നത്.

Also Read
കൗമാരക്കാർക്കായി ഊബർ ഫോർ ടീൻസ്, സേവനം രാജ്യവ്യപകമാക്കുന്നു
Robbins Island

എസിഇഎൻ ഓസ്‌ട്രേലിയയുടെ ഈ പദ്ധതിക്ക്, ഓറഞ്ച്-ബെല്ലിഡ് പാരറ്റിനെയും ഫേഷ്യൽ ട്യൂമർ ഡിസീസ് ഫ്രീ ടാസ്മാനിയൻ ഡെവിളിന്റെ ജനസംഖ്യയെയും ബാധിക്കാനുള്ള സാധ്യത കാരണം കോമൺവെൽത്തിന്റെ അനുമതി ആവശ്യമായിരുന്നു. ഫെഡറൽ പരിസ്ഥിതി മന്ത്രി മുറേ വാട്ട് പദ്ധതിയുടെ അനുമതി സ്ഥിരീകരിച്ചു.

"ഈ പദ്ധതി ദേശീയമായി സംരക്ഷിതമായ ജീവിവർഗങ്ങളെ സംരക്ഷിക്കുന്ന രീതിയിൽ നിർമ്മിക്കപ്പെടുകയും പ്രവർത്തിപ്പിക്കപ്പെടുകയും ചെയ്യുമെന്ന് ഉറപ്പാക്കാൻ ടാസ്മാനിയൻ, ഓസ്‌ട്രേലിയൻ സർക്കാരുകളുടെ കർശനമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.

"ഇതിൽ ഓറഞ്ച്-ബെല്ലിഡ് പാരറ്റ്, ടാസ്മാനിയൻ ഡെവിൾ, ടാസ്മാനിയൻ വെഡ്ജ്-ടെയിൽഡ് ഈഗിൾ, സംരക്ഷിത കുടിയേറ്റ തീരപക്ഷികൾ എന്നിവ ഉൾപ്പെടുന്നു. പക്ഷി-വവ്വാൽ പദ്ധതി (bird and bat plan)ആഘാതം കുറയ്ക്കാൻ കാറ്റാടി ഫാമിനെ താൽക്കാലികമായി നിർത്തിവയ്ക്കാൻ ആവശ്യപ്പെടാം'' മുറേ വാട്ട് പറഞ്ഞു.

Also Read
ആകാശത്തിലെ കൗതുകക്കാഴ്ച, ബ്ലഡ് മൂൺ ഓസ്ട്രേലിയയിൽ ദൃശ്യമാകും
Robbins Island

മാനേജ്മെന്റ് പ്ലാനിന് കീഴിൽ, എല്ലാ ടർബൈനുകളുടെയോ ചില ടർബൈനുകളുടെയോ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നേക്കാം അദ്ദേഹം വ്യക്തമാക്കി.

2031 വരെ പദ്ധതി ആരംഭിക്കുവാൻ സാധ്യതയില്ലെന്ന് മുറേ വാട്ട് സൂചിപ്പിച്ചു. ഈ സമയം ഒരു സമഗ്രമായ ബേഡ് ആൻഡ് ബാറ്റ് പദ്ധതി വികസിപ്പിക്കാൻ ഉപയോഗിക്കുമെന്ന് മുറേ വാട്ട് പറഞ്ഞു. മറ്റ് വ്യവസ്ഥകളിൽ, നിർമ്മാണത്തിന് മുമ്പ് മൂന്ന് വർഷത്തേക്ക് സമഗ്രമായ സർവേകൾ നടത്തണമെന്നും, ഓറഞ്ച്-ബെല്ലിഡ് പാരറ്റിന്റെ സംരക്ഷണ പരിപാടിക്ക് ACEN ധനസഹായം നൽകണമെന്നും ഉൾപ്പെടുന്നു.

2022 മുതൽ മുൻ മന്ത്രി താന്യ പ്ലിബെർസെക്കിന്റെ കാലത്ത് ഏഴ് തവണ തീരുമാനം വൈകിയിരുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au