കൗമാരക്കാർക്കായി ഊബർ ഫോർ ടീൻസ്, സേവനം രാജ്യവ്യപകമാക്കുന്നു

ഇതുവഴി മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ യാത്ര തത്സമയം ട്രാക്ക് ചെയ്യാനും സാധിക്കും.
 Uber for Teens
കൗമാരക്കാർക്കായി ഊബർ ഫോര്‍ ടീൻസ് Uber
Published on

സിഡ്നി: കൗമാരക്കാർക്കായി ഊബർ ഫോര്‍ ടീൻസ് എന്ന സേവനം രാജ്യവ്യാപകമാക്കാൻ ഊബർ. 13 വയസിന് മുകളിലുള്ള കുട്ടികൾക്ക് വർക്കിംഗ് വിത്ത് ചിൽഡ്രൻ ചെക്ക് (WWCC) ഉള്ള ഡ്രൈവർമാരോടൊപ്പം യുബർ ഉപയോഗിക്കാൻ 'യുബർ ഫോർ ടീൻസ്' സേവനം അനുവദിക്കുന്നു. ഉയർന്ന റേറ്റിംഗുള്ളതും പരിചയസമ്പന്നരുമായ ഡ്രൈവർമാർക്ക് മാത്രമേ ടീനേജർമാരുടെ യാത്രാ അഭ്യർത്ഥനകൾ സ്വീകരിക്കാൻ അർഹതയുള്ളൂ. മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ യാത്ര തത്സമയം ട്രാക്ക് ചെയ്യാനും സാധിക്കും.

Also Read
ആകാശത്തിലെ കൗതുകക്കാഴ്ച, ബ്ലഡ് മൂൺ ഓസ്ട്രേലിയയിൽ ദൃശ്യമാകും
 Uber for Teens

നാളെ മുതൽ ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, വെസ്റ്റേൺ ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഈ സേവനം ആരംഭിക്കും. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ക്വീൻസ്‌ലാൻഡ്, സൗത്ത് ഓസ്‌ട്രേലിയ, ടാസ്മാനിയ, ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി എന്നിവിടങ്ങളിൽ ഈ സേവനം പ്രവർത്തിക്കുന്നുണ്ട്. യുബറിന്റെ റിപ്പോർട്ട് പ്രകാരം, ഈ സംസ്ഥാനങ്ങളിൽ ഇതുവരെ സുരക്ഷാ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇന്റർകോം ഫീച്ചർ, തത്സമയ യാത്രാ ട്രാക്കിംഗ്, നാലക്ക PIN പരിശോധന എന്നിവ ഉൾപ്പെടുന്നു. ന്യൂ സൗത്ത് വെയിൽസ്, ഓസ്ട്രേലിയ ക്യാപിറ്റൽ ടെറിട്ടറി, സൗത്ത് ഓസ്‌ട്രേലിയ, ടാസ്മാനിയ എന്നിവിടങ്ങളിൽ, ടീനേജർമാർക്ക് യാത്രയുടെ മുഴുവൻ ഓഡിയോ റെക്കോർഡിംഗ് സജ്ജമാക്കാൻ കഴിയും. ഇത്തരത്തിലുള്ള ഓരോ യാത്രയ്ക്കും 2 ഡോളർ അധിക ഫീസ് ഈടാക്കും. ഇത് ഡ്രൈവർമാർക്ക് ഡബ്ലൂഡബ്ല്യൂസിസി നേടുന്നതിനുള്ള ചെലവ് നികത്താൻ സഹായിക്കും. എന്നാൽ, ക്വീൻസ്‌ലാൻഡിൽ ഡബ്ലൂഡബ്ല്യൂസിസി നിർബന്ധമല്ലാത്തതിനാൽ ഡ്രൈവർമാർക്ക് ഈ പരിശോധന ആവശ്യമില്ല.

Related Stories

No stories found.
Metro Australia
maustralia.com.au