തെക്കൻ ടാസ്മാനിയയിൽ ആൽഗൽ ബ്ലൂം ആശങ്ക

ടാസ്മാനിയയുടെ തെക്കൻ ഭാഗങ്ങളിലെ നിരവധി ജലാശയങ്ങളിൽ പിങ്ക് നിറത്തിലുള്ള ചെളി പോലുള്ള പദാർത്ഥം കണ്ടെത്തി
Algal Bloom
ആൽഗകളുടെ വർധവ്USGS/ Unsplash
Published on

ടാസ്മാനിയയുടെ തെക്കൻ ഭാഗങ്ങളിലെ നിരവധി ജലാശയങ്ങളിൽ പിങ്ക് നിറത്തിലുള്ള ചെളി പോലുള്ള പദാർത്ഥം കണ്ടെത്തിയതിനെ തുടർന്ന്, പ്രദേശത്ത് ആൽഗൽ ബ്ലൂം (algal bloom) രൂപപ്പെടുന്നതിനെക്കുറിച്ച് ആശങ്ക ഉയർന്നിരിക്കുകയാണ്.

പരിസ്ഥിതി സംഘടനയായ Neighbours of Fish Farming വെള്ളിയാഴ്ചയാണ് ആദ്യം റാൻഡൽസ് ബേയിലുണ്ടായ ഈ പ്രതിഭാസം റിപ്പോർട്ട് ചെയ്തത്. തുടർന്ന് ലിറ്റിൽ റോറിംഗ് ബീച്ച്, എഗ്ഗ്സ് ആൻഡ് ബേക്കൺ ബേ, ഹ്യൂൺ ചാനൽ എന്നിവിടങ്ങളിലേക്കും സമാന റിപ്പോർട്ടുകൾ ലഭിച്ചു.സാൽമൺ-പിങ്ക് നിറത്തിലുള്ള ഈ പദാർത്ഥം നോട്ടിലൂക്ക സ്കിന്റിലൻസ് (Noctiluca scintillans) എന്ന സമുദ്ര ഫൈറ്റോപ്ലാങ്ക്ടൺ ആകാമെന്നാണ് സംശയം. രാത്രിയിൽ പ്രകാശിക്കുന്ന (bioluminescence) സ്വഭാവമുള്ളതാണ് ഇത്.

Also Read
2026-ലെ ടാസ്മാനിയയിലെ ആദ്യത്തെ റോഡപകടം മർച്ചിസൺ ഹൈവേയിൽ; രണ്ട്പേർ മരിച്ചു
Algal Bloom

ഈ പ്രതിഭാസത്തോടൊപ്പം കടൽ വെള്ളരിക്ക, ഓക്ടോപസ്, ഞണ്ടുകൾ എന്നിവ ഉൾപ്പെടെയുള്ള സമുദ്രജീവികൾ ചത്തുകിടക്കുന്നതായും സംഘടന ആരോപിക്കുന്നു.

സ്വതന്ത്ര എം.എൽ.എ പീറ്റർ ജോർജ് ഇത് സമുദ്ര പരിസ്ഥിതിക്കും ടൂറിസത്തിനും ടാസ്മാനിയയുടെ പ്രതിച്ഛായയ്ക്കും വ്യക്തവും അടിയന്തരവുമായ ഭീഷണി ആണെന്ന് വിശേഷിപ്പിച്ചു. മുന്നറിയിപ്പുകൾ അവഗണിക്കുന്നത് സർക്കാർ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ബോബ് ബ്രൗൺ ഫൗണ്ടേഷൻയിലെ മാരൈൻ ക്യാമ്പെയ്‌നർ അലിസ്റ്റർ അലൻ അടിയന്തര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടു.“ടാസ്മാനിയയിലെ ജലതാപനില ഉയരുന്നതിനൊപ്പം ഇത്തരം ആൽഗീ ബ്ലൂമുകളും സമുദ്രജീവികളുടെ മരണവും വരാനിരിക്കുന്ന വലിയ പ്രതിസന്ധികളുടെ സൂചനയാണ്,” അദ്ദേഹം പറഞ്ഞു.

അതേസമയം, പരിസ്ഥിതി സംരക്ഷണ അതോറിറ്റിയും (EPA) Natural Resources and Environment Tasmania (NRE Tasmania) യും ബാധിത പ്രദേശങ്ങളിൽ നിന്ന് ജലസാമ്പിളുകൾ പരിശോധിച്ചു വരികയാണ്.

ടൂറിസം മന്ത്രി ജെയിൻ ഹൗലെറ്റ് ആശങ്കകൾക്ക് മേൽ അതിരുകടന്ന പ്രചാരണമാണെന്ന് വിമർശിച്ചു.“ആൽഗീ ബ്ലൂം സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. പോഷകങ്ങളുടെ അളവ്, ജലതാപനില, പ്രകാശം തുടങ്ങിയ ഘടകങ്ങൾ ഇതിന് കാരണമാകാം,” മന്ത്രി പറഞ്ഞു.

Related Stories

No stories found.
Metro Australia
maustralia.com.au