ടാസ്മാനിയൻ ഗവൺമെന്‍റ് പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു

കഴിഞ്ഞ മാസം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിനെത്തുടർന്ന് പ്രീമിയർ ജെറമി റോക്ക്ലിഫ് തന്റെ മന്ത്രിസഭയിൽ മാറ്റങ്ങൾ വരുത്തി.
Jeremy Rockliff
Jeremy Rockliff Premier of TasmaniaTasmanian Government
Published on

ടാസ്മാനിയ: കഴിഞ്ഞ മാസം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിനെത്തുടർന്ന് പ്രീമിയർ ജെറമി റോക്ക്ലിഫ് തന്റെ മന്ത്രിസഭയിൽ മാറ്റങ്ങൾ വരുത്തി. പുതിയ മന്ത്രിസഭയിൽ മുൻ ഫെഡറൽ എംപിമാരായ ബ്രിഡ്ജറ്റ് ആർച്ചറും ഗാവിൻ പിയേഴ്‌സും ആണ് പുതുമുഖങ്ങൾ.

ബ്രിഡ്ജറ്റ് ആർച്ചർ ടാസ്മാനിയയുടെ പുതിയ ആരോഗ്യമന്ത്രിയാകും . മുൻ ആരോഗ്യമന്ത്രി ജാക്വി പെട്രൂസ്മ ആരോഗ്യപരമായ കാരണങ്ങളാൽ രാജിവച്ചിരുന്നു. ഗാവിൻ പിയേഴ്‌സ് പ്രാഥമിക വ്യവസായ, ജലം, വെറ്ററൻസ് അഫയേഴ്‌സ് എന്നിവയെ നിയന്ത്രിക്കും.

Read More: ഓസ്‌ട്രേലിയൻ വിസ: ഒമ്പത് ഇംഗ്ലീഷ് ഭാഷാ പരീക്ഷകൾക്ക് അംഗീകാരം

ഡെപ്യൂട്ടി പ്രീമിയർ ഗൈ ബാർനെറ്റിനെ പോർട്ട്ഫോളിയോയിൽ നിന്ന് മാറ്റിയതിന് പകരക്കാരനായി എറിക് അബെറ്റ്സ് സംസ്ഥാനത്തിന്റെ പുതിയ ട്രഷററായി നിയമിതനായി. ഗൈ ബാർനെറ്റ് ഡെപ്യൂട്ടി പ്രീമിയർ, അറ്റോർണി ജനറൽ, നീതി, തിരുത്തൽ, പുനരധിവാസ മന്ത്രി, ചെറുകിട ബിസിനസ് മന്ത്രി, വ്യാപാര മന്ത്രി, ഉപഭോക്തൃ കാര്യ മന്ത്രി എന്നീ പദവികൾ വഹിക്കും.

എറിക് അബെറ്റ്സ് ട്രഷറർ, ഹൗസ് ലീഡർ, മക്വാരി പോയിന്റ് അർബൻ റിന്യൂവൽ മന്ത്രി എന്നിങ്ങനെ സ്ഥാനമേൽക്കും.

Read More: മൃഗഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ വിദ്യാർത്ഥികൾക്കിടയിൽ പദ്ധതി

ഫെലിക്സ് എല്ലിസ് ബിസിനസ്, വ്യവസായം, വിഭവങ്ങൾ , നൈപുണ്യ-ജോലി , പോലീസ്, ഫയർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് എന്നീ ചുമതലകൾ വഹിക്കും. ജെയിൻ ഹൗലെറ്റ് ടൂറിസം, ഹോസ്പിറ്റാലിറ്റി, ഇവന്റ്‌സ് റേസിംഗ്, വനിതാ-കുടുംബ അതിക്രമ പ്രതിരോധം എന്നീ വകുപ്പുകളിൽ ഭരിക്കും.

ജോ പാമർ വിദ്യാഭ്യാസം, കുട്ടികൾ, യുവജനങ്ങൾ എന്നീ വകുപ്പുകളുടെ മന്ത്രിയായും വികലാംഗ സേവനങ്ങളുടെ മന്ത്രിയായും നിയമിക്കപ്പെടും. കെറി വിൻസെന്റ് അടിസ്ഥാന സൗകര്യം, ഗതാഗതം , തദ്ദേശ സ്വയംഭരണം, ഭവന, ആസൂത്രണം എന്നിലയുടെ ചുമതല വഹിക്കും.

Read Also: ഒരു രാജ്യം മുഴുവൻ ഓസ്ട്രേലിയക്ക്, ആദ്യത്തെ ആസൂത്രിത കുടിയേറ്റം

പരിസ്ഥിതി മന്ത്രിയായും, ഇന്നൊവേഷൻ, സയൻസ്, ഡിജിറ്റൽ ഇക്കണോമി മന്ത്രിയായും, കമ്മ്യൂണിറ്റി, മൾട്ടികൾച്ചറൽ കാര്യ മന്ത്രിയായും, കല, പൈതൃകം എന്നീ വകുപ്പുകളുടെ മന്ത്രിയായും മഡലീൻ ഒഗിൽവിയെ നിയമിക്കും.

മാർക്കസ് വെർമിയെ ഗവൺമെന്റ് വിപ്പായി നിയമിക്കും, റോബ് ഫെയേഴ്‌സ് യുവജന ഇടപെടൽ, കായികം എന്നിവയുടെ പാർലമെന്ററി സെക്രട്ടറിയാകും.

Metro Australia
maustralia.com.au