സ്കൂട്ടറുകൾക്ക് വിട; ഹൊബാർട്ടിലേക്ക് 350 പുതിയ ഇ-ബൈക്കുകളുമായി ആഗോള ഭീമനായ 'ലൈം' എത്തുന്നു

മുൻപ് സേവനം നൽകിയിരുന്ന ബിം മൊബിലിറ്റി (Beam Mobility) ജൂൺ അവസാനത്തോടെ കരാർ അവസാനിപ്പിച്ച് മടങ്ങിയതിനെ തുടർന്നാണ് ലൈമുമായി 12 മാസത്തെ പുതിയ കരാറിൽ കൗൺസിൽ ഒപ്പുവെച്ചത്.
സ്കൂട്ടറുകൾക്ക് വിട; ഹൊബാർട്ടിലേക്ക് 350 പുതിയ ഇ-ബൈക്കുകളുമായി ആഗോള ഭീമനായ 'ലൈം' എത്തുന്നു
Published on

ഹൊബാർട്ട്: താസ്മാനിയൻ തലസ്ഥാനമായ ഹൊബാർട്ടിൽ ഇ-സ്കൂട്ടർ സേവനങ്ങൾ അവസാനിപ്പിച്ച് പകരം അത്യാധുനിക ഇ-ബൈക്കുകളുമായി പ്രമുഖ ആഗോള യാത്രാ സേവന ദാതാക്കളായ 'ലൈം' (Lime). ഹൊബാർട്ട് സിറ്റി കൗൺസിലുമായി കൈകോർത്ത് ഏതാനും ആഴ്ചകൾക്കുള്ളിൽ 350 ഓളം പുതിയ ഇ-ബൈക്കുകൾ ലൈം നിരത്തിലിറക്കും. മുൻപ് സേവനം നൽകിയിരുന്ന ബിം മൊബിലിറ്റി (Beam Mobility) ജൂൺ അവസാനത്തോടെ കരാർ അവസാനിപ്പിച്ച് മടങ്ങിയതിനെ തുടർന്നാണ് ലൈമുമായി 12 മാസത്തെ പുതിയ കരാറിൽ കൗൺസിൽ ഒപ്പുവെച്ചത്.

നഗരമധ്യത്തിലെ കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്നുവെന്നും സുരക്ഷാ ഭീഷണിയുയർത്തുന്നുവെന്നുമുള്ള വ്യാപക പരാതികളെ തുടർന്നാണ് കൗൺസിൽ ഇ-സ്കൂട്ടറുകൾ പൂർണ്ണമായി ഒഴിവാക്കി ഇ-ബൈക്കുകളിലേക്ക് മാത്രം മാറാൻ തീരുമാനിച്ചത്. ഹൊബാർട്ട് സിബിഡി, സലാമാങ്ക, വാട്ടർഫ്രണ്ട് തുടങ്ങിയ പ്രധാന മേഖലകളിലായിരിക്കും ഈ ഇ-ബൈക്കുകൾ ലഭ്യമാകുക. നിർദ്ദിഷ്ട പാർക്കിംഗ് ഏരിയകൾ പാലിച്ചും കാൽനടയാത്രക്കാർക്ക് തടസ്സമില്ലാതെയും മാത്രമേ പുതിയ സർവീസ് പ്രവർത്തിക്കൂ എന്ന് ഹൊബാർട്ട് ലോർഡ് മേയർ ആന റെയ്നോൾഡ്സ് അറിയിച്ചു.

Metro Australia
maustralia.com.au