ഹോബർട്ടിലെ കേന്ദ്രം അടച്ചുപൂട്ടരുത്; ക്വാണ്ടാസ് സി.ഇ.ഒയ്ക്ക് കത്തയച്ച് ഫെഡറൽ മന്ത്രി ജൂലി കോളിൻസ്

ഈ തീരുമാനം പ്രാദേശിക ജീവനക്കാരെയും ടാസ്മാനിയയുടെ വിനോദസഞ്ചാര മേഖലയെയും സാരമായി ബാധിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
Qantas Airways
Qantas AirwaysBriYYZ / Wikipedia
Published on

ഹോബർട്ടിലെ ക്വാണ്ടാസ് ക്രൂ ബേസ് ഏപ്രിൽ മാസത്തോടെ അടച്ചുപൂട്ടാനുള്ള നീക്കത്തിൽ നിന്ന് എയർലൈൻ പിന്തിരിയണമെന്ന് ഫെഡറൽ മന്ത്രി ജൂലി കോളിൻസ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ക്വാണ്ടാസ് സി.ഇ.ഒ മാർക്ക് ഡാൽ പ്രാക്ക് അവർ കത്തയച്ചു. ഈ തീരുമാനം പ്രാദേശിക ജീവനക്കാരെയും ടാസ്മാനിയയുടെ വിനോദസഞ്ചാര മേഖലയെയും സാരമായി ബാധിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

Also Read
ജലനിരക്ക് 40 ശതമാനം വർദ്ധിപ്പിക്കണമെന്ന് ടാസ്‌വാട്ടർ; ആവശ്യം തള്ളി റെഗുലേറ്റർ
Qantas Airways

ഹോബർട്ടിലെ ക്രൂ ബേസ് അടച്ചുപൂട്ടുന്നത് ജീവനക്കാരുടെ ജീവിതത്തെ തകിടം മറിക്കുമെന്നും ടാസ്മാനിയൻ ബ്രാൻഡിന്റെ വളർച്ചയ്ക്ക് ജീവനക്കാർ നൽകുന്ന സേവനം വളരെ വലുതാണെന്നും മുൻ ക്വാണ്ടാസ് എക്സിക്യൂട്ടീവ് സ്റ്റീവ് ഫാർക്വർ സെനറ്റ് സമിതിക്ക് മൊഴി നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ ഇടപെടൽ. എന്നാൽ, വിമാന സർവീസുകളുടെ വിശ്വാസ്യതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനാണ് പ്രധാന നഗരങ്ങളിലേക്ക് പ്രവർത്തനം കേന്ദ്രീകരിക്കുന്നതെന്നാണ് ക്വാണ്ടാസ് ലിങ്കിന്റെ വിശദീകരണം.

ഹോബർട്ടിന് പുറമെ കാൻബറ, മിൽഡുറ എന്നിവിടങ്ങളിലെ ക്രൂ ബേസുകളും അടച്ചുപൂട്ടാൻ ക്വാണ്ടാസ് തീരുമാനിച്ചിട്ടുണ്ട്. ഇത് ഏകദേശം 71 ജീവനക്കാരെ ബാധിക്കും. ബാധിക്കപ്പെട്ട ജീവനക്കാർക്ക് മറ്റ് നഗരങ്ങളിൽ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അവർക്ക് ആവശ്യമായ യാത്രാസൗകര്യങ്ങളും താമസവും ഉറപ്പാക്കുമെന്നും വിമാനക്കമ്പനി അറിയിച്ചു. എങ്കിലും, ടാസ്മാനിയയുടെ താൽപ്പര്യം മുൻനിർത്തി തീരുമാനം പുനഃപരിശോധിക്കണമെന്ന് ജൂലി കോളിൻസ് കത്തിൽ ആവർത്തിച്ചു.

Related Stories

No stories found.
Metro Australia
maustralia.com.au