ന്യൂ കാസിൽ- ടാസ്മാനിയ സീസണൽ വിമാന സർവീസ് ഉടൻ

ആഴ്ചയിൽ മൂന്ന് തവണ - എല്ലാ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആയിരിക്കും സർവീസ്
Flights
ന്യൂ കാസിൽ- ടാസ്മാനിയ വേനൽക്കാല വിമാന സർവീസ്Johnny Williams/ Unsplash
Published on

ന്യൂകാസിലിനെയും ടാസ്മാനിയയിലെ ഹൊബാർട്ടിനെയും ബന്ധിപ്പിച്ച് പുതിയ വിമാന സർവീസിന് ഈ വർഷം അവസാനത്തോടെ തുടക്കമാകും. ജെറ്റ്‌സ്റ്റാറിന്റെ എയർബസ് എ320 നടത്തുന്ന പുതിയ സർവീസ് 2025 ഡിസംബർ 2 മുതൽ 2026 ഏപ്രിൽ 21 വരെ സർവീസ് നടത്തും. ആഴ്ചയിൽ മൂന്ന് തവണ - എല്ലാ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആയിരിക്കും സർവീസ്

Also Read
വായനയുടെ ലോകത്ത് റെക്കോർഡ് തകർത്ത് സൗത്ത് ഓസ്‌ട്രേലിയയിലെ മലയാളി ബാലിക
Flights

നിലവിലെ വിവരങ്ങൾ അനുസരിച്ച് 2028 വരെ എല്ലാ വേനൽക്കാലത്തും സീസണൽ വിമാനങ്ങൾ ഉണ്ടായിരിക്കും. പോർട്ട് സ്റ്റീഫൻസ്, ഹണ്ടർ, സെൻട്രൽ കോസ്റ്റ്, നോർത്തേൺ എൻ‌എസ്‌ഡബ്ല്യു, നോർത്തേൺ സിഡ്‌നി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ഇത് കൂടുതൽ പ്രയോജനപ്പെടുക. ടാസ്മാനിയയുടെ തലസ്ഥാനവുമായി നേരിട്ട് ബന്ധിപ്പിക്കുന്നത് രണ്ട് സമൂഹങ്ങൾക്കും ഒരു വലിയ കാര്യമാണ്,ന്യൂകാസിൽ എയർപോർട്ട് സിഇഒ ലിങ്ക് ഹോർട്ടൺ പറഞ്ഞു.

Related Stories

No stories found.
Metro Australia
maustralia.com.au