ഹോബാർട്ടിൽ പ്രളയ മുന്നറിയിപ്പ്; താഴ്ന്ന പ്രദേശങ്ങളിലുള്ളവർ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം

ഹോബാർട്ട്, ന്യൂ ടൗൺ, ഹംഫ്രീസ് റിവുലെറ്റ് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങൾക്കായി ടാസ്മാനിയ SES പ്രളയ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
ഹോബാർട്ടിൽ പ്രളയ മുന്നറിയിപ്പ്; താഴ്ന്ന പ്രദേശങ്ങൾ ജാഗ്രതയിൽ
(Image / Pulse)
Published on: 

ടാസ്മാനിയയിലെ ഗ്രേറ്റർ ഹോബാർട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പ്രളയ മുന്നറിയിപ്പ്. സമീപത്തെ അരുവികളിലും നദികളിലും മണിക്കൂറുകൾക്കുള്ളിൽ വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ടെന്ന് സ്റ്റേറ്റ് എമർജൻസി സർവീസ് (SES) മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച രാത്രി 10.30ന് തൊട്ടുമുമ്പാണ് ഹോബാർട്ട്, ന്യൂ ടൗൺ, ഹംഫ്രീസ് റിവുലെറ്റ് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങൾക്കായി ടാസ്മാനിയ SES പ്രളയ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ഹോബാർട്ട് മുതൽ ഗ്ലെനോർകി വരെയും സമീപപ്രദേശങ്ങളിലുമാണ് മുന്നറിയിപ്പ് ബാധകമാകുന്നത്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ സമീപത്തെ അരുവികളിലും നദികളിലും ജലനിരപ്പ് ഉയർന്ന് പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചില താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളപ്പൊക്കത്തെത്തുടർന്ന് ഒറ്റപ്പെടാനും സാധ്യതയുണ്ട്. വെള്ളം കയറുന്നത് വീടുകൾക്കും കന്നുകാലികൾക്കും ഉപകരണങ്ങൾക്കും കൃഷിക്കും ഭീഷണിയാകാമെന്നും റോഡുകളിലെ യാത്ര അപകടകരമാകാമെന്നും അധികൃതർ അറിയിച്ചു.

Also Read
പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; മുൻ ഓസ്‌ട്രേലിയൻ എംപിക്ക് 2 വർഷം തടവ്
ഹോബാർട്ടിൽ പ്രളയ മുന്നറിയിപ്പ്; താഴ്ന്ന പ്രദേശങ്ങൾ ജാഗ്രതയിൽ

അടിയന്തര പദ്ധതികൾ പരിശോധിക്കാൻ നിർദേശം

ഹോബാർട്ട്, ന്യൂ ടൗൺ, മോണ്ട്രോസ്, ലെന വാലി, ഗ്ലെനോർകി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ തങ്ങളുടെ പ്രളയ അടിയന്തര പദ്ധതികൾ ഉടൻ പരിശോധിക്കണമെന്ന് SES അഭ്യർഥിച്ചു. കാലാവസ്ഥയും പ്രദേശത്തെ സാഹചര്യങ്ങളും നിരീക്ഷിക്കാനും സ്ഥിതി കൂടുതൽ അപകടകരമായാൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാൻ തയ്യാറെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ വെള്ളിയാഴ്ച നേരത്തെ ടാസ്മാനിയയുടെ വടക്കൻ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Bureau of Meteorology) മുന്നറിയിപ്പ് നൽകിയിരുന്നു. വടക്കുപടിഞ്ഞാറൻ, വടക്കൻ, വടക്കുകിഴക്കൻ മേഖലകളിൽ പ്രളയ നിരീക്ഷണവും നിലവിലുണ്ട്.

അടിയന്തര സഹായത്തിന്:

- പ്രളയം, കൊടുങ്കാറ്റ് എന്നിവയുമായി ബന്ധപ്പെട്ട സഹായത്തിന് SES: 132 500

- ജീവന് ഭീഷണിയുള്ള അടിയന്തര സാഹചര്യങ്ങളിൽ: 000