മാസങ്ങൾ നീണ്ട നവീകരണത്തിന് ശേഷം ഹോബാർട്ടിലെ Mecca സ്റ്റോർ വീണ്ടും തുറന്നു

ആദ്യമെത്തുന്ന ഉപഭോക്താക്കൾക്കായി പ്രത്യേക Beauty Loop Box ഉൾപ്പെടെയുള്ള സമ്മാനങ്ങളും ബ്യൂട്ടി ട്രീറ്റുകളും ബേക്കറി വിഭവങ്ങളും ഒരുക്കിയിരുന്നു.
ഹോബാർട്ടിലെ Mecca സ്റ്റോർ വീണ്ടും തുറന്നു
Murray Streetയിലെ 55-59ാം നമ്പർ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് സ്റ്റോർ പ്രവർത്തിക്കുന്നത്.(Image / Pulse)
Published on

മാസങ്ങൾ നീണ്ട നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ഓസ്‌ട്രേലിയയിലെ ഹോബാർട്ടിലെ Mecca കോസ്‌മെറ്റിക്സ് സ്റ്റോർ വീണ്ടും തുറന്നു. വെള്ളിയാഴ്ച രാവിലെ സ്റ്റോർ തുറക്കുന്നതിന് മുമ്പ് തന്നെ നൂറോളം പേർ Murray Streetയിലെ സ്റ്റോറിന് മുന്നിൽ ക്യൂവിൽ നിരന്നിരുന്നു. രാവിലെ 9 മണിയോടെ ഉപഭോക്താക്കൾക്കായി സ്റ്റോർ തുറന്നു. നവീകരിച്ച സ്റ്റോർ “തിളങ്ങുന്ന പുതിയ ഇടം” എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്.

ഹോബാർട്ടിലെ Mecca സ്റ്റോർ വീണ്ടും തുറന്നു
2018ലാണ് ഹോബാർട്ടിൽ Mecca ആദ്യമായി പ്രവർത്തനം ആരംഭിച്ചത്. (Image / Supplied)

ആദ്യമെത്തുന്ന ഉപഭോക്താക്കൾക്കായി പ്രത്യേക Beauty Loop Box ഉൾപ്പെടെയുള്ള സമ്മാനങ്ങളും ബ്യൂട്ടി ട്രീറ്റുകളും ബേക്കറി വിഭവങ്ങളും ഒരുക്കിയിരുന്നു. Emma Lewisham, Charlotte Tilbury, Westman Atelier തുടങ്ങിയ ബ്രാൻഡുകളുടെ എക്സ്പ്രസ് ബ്യൂട്ടി സേവനങ്ങളും ലഭ്യമാക്കി. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ Centrepoint Shopping Centreയിലെ പോപ്-അപ്പ് സ്റ്റോറിലായിരുന്നു Meccaയുടെ പ്രവർത്തനം. Murray Streetയിലെ 55-59ാം നമ്പർ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് സ്ഥിരം സ്റ്റോർ പ്രവർത്തിക്കുന്നത്.

2018ലാണ് ഹോബാർട്ടിൽ Mecca ആദ്യമായി പ്രവർത്തനം ആരംഭിച്ചത്. ടാസ്മാനിയയിലെ കമ്പനിയുടെ ആദ്യ സ്റ്റോറുമായിരുന്നു ഇത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ Launcestonൽ രണ്ടാമത്തെ ടാസ്മാനിയൻ സ്റ്റോർ തുറന്നപ്പോൾ ഏകദേശം 1,000 പേർ സ്റ്റോറിന് മുന്നിൽ നീണ്ട ക്യൂവിൽ നിന്നിരുന്നു. ഏഴ് ഡിഗ്രി തണുപ്പിലും Charles Streetയിലെ സ്റ്റോർ തുറക്കുന്നതിനായി ആളുകൾ കാത്തുനിന്നിരുന്നു. ശതകോടി ഡോളർ മൂല്യമുള്ള Mecca ബ്യൂട്ടി സാമ്രാജ്യത്തിന്റെ ഉടമകൾ Jo Horganയും ഭർത്താവ് Peter Wetenhallുമാണ്.

Metro Australia
maustralia.com.au