ഒരു വർഷത്തിനുള്ളിൽ 10,000 സ്ത്രീകൾക്ക് ചികിത്സ , ടാസ്മാനിയൻ ഫാർമസി യുടിഐ പ്രോഗ്രാം വൻവിജയം

മാർച്ചിൽ സംസ്ഥാന സർക്കാർ ഈ സംരംഭം ആരംഭിച്ചതിനുശേഷം ടാസ്മാനിയൻ ഫാർമസികൾ മൂത്രനാളി അണുബാധയ്ക്ക് 10,000 ത്തിലധികം സ്ത്രീകൾ ചികിത്സ തേടി.
Tasmanian pharmacy UTI program
ഹെലൻ ഒ'ബൈർൺ, ആരോഗ്യമന്ത്രി ബ്രിഡ്ജറ്റ് ആർച്ചർ, പ്രീമിയർ ജെറമി റോക്ക്ലിഫ്, എംപി റോബ് ഫെയേഴ്‌സ്Pulse Tasmania
Published on

ഹൊബാർട്ട്: ബാക്ടീരിയ അണുബാധകളില്‍ ഒന്നായ മൂത്രരോഗാണുബാധയുടെ ചികിത്സയ്ക്കായി ടാസ്മാനിയൻ സർക്കാർ ആരംഭിച്ച ടാസ്മാനിയൻ ഫാർമസി യുടിഐ പ്രോഗ്രാം വൻ വിജയം നേടി മുന്നേറുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ സംസ്ഥാന സർക്കാർ ഈ സംരംഭം ആരംഭിച്ചതിനുശേഷം ടാസ്മാനിയൻ ഫാർമസികൾ മൂത്രനാളി അണുബാധയ്ക്ക് 10,000 ത്തിലധികം സ്ത്രീകൾ ചികിത്സ തേടി.

Also Read
മുലയൂട്ടലും പ്രസവവും സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തലുകൾ
Tasmanian pharmacy UTI program

ഒരു ജനറൽ പ്രാക്ടീഷണറെ സന്ദർശിക്കാതെ തന്നെ കമ്മ്യൂണിറ്റി ഫാർമസികളിൽ നിന്ന് നേരിട്ട് ചികിത്സ നേടാൻ സ്ത്രീകളെ അനുവദിക്കുന്ന ഈ പരിപാടി ഇപ്പോൾ സംസ്ഥാനവ്യാപകമായി 130 ഫാർമസികളിലായി ആരംഭിച്ചിട്ടുണ്ട്. പരിശീലനം നടിയ 300 ലധികം ഫാർമസിസ്റ്റുകൾ നിലവിൽ ഈ സേവനം നൽകുന്നു.

ആയിരക്കണക്കിന് ജിപി അപ്പോയിന്റ്മെന്റുകൾ ഒഴിവാക്കുകയും അടിയന്തര വകുപ്പുകളിലെ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നതാണ് ഈ സംരംഭമെന്ന് പ്രീമിയർ ജെറമി റോക്ക്ലിഫ് പറഞ്ഞു.

Related Stories

No stories found.
Metro Australia
maustralia.com.au