
സിഡ്നി: നഗരത്തിലെ സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഫ്രെയിം ഫെസ്റ്റ്- വൺ നൈറ്റ്, ടൂ ഫ്രെയിംസ് സിനിമാ പ്രദർശനത്തിന്‍റെ ടിക്കറ്റുകൾ വിറ്റുതീർന്നു. ഒരു രാത്രിയിൽ രണ്ട് സിനിമകള്‍ ഒറ്റടിക്കറ്റിൽ കാണാൻ സൗകര്യമൊരുക്കുന്ന ഷോ, സിനിമാ പ്രേമികൾക്ക് മാത്രമല്ല, വീക്കെൻഡുകൾ പ്ലാന‍് ചെയ്യുന്നവർക്കും പറ്റിയ ഇവന്‍റാണ്.
മെട്രോ ഓസ്ട്രേലിയ ഇവന്‍റ്സിന്‍റെ നേതൃത്വത്തിൽ "ഫ്രെയിം ഫെസ്റ്റ്- വൺ നൈറ്റ്, ടൂ ഫ്രെയിംസ്" ഒക്ടോബർ 25 ശനിയാഴ്ച വൈകിട്ട് ആറ് മണി മുതൽ രാത്രി എട്ട് മണി വരെ റൗസ് ഹില്ലിലെ റീഡിങ് സിനിമാസിൽ സിനിമകൾ പ്രദർശിപ്പിക്കും. ഓസ്ട്രേലിയയിൽ തന്നെ ഷൂട്ടിങ് പൂർത്തിയാക്കിയ എക്കോ, മണ്ണിൽ മറഞ്ഞവർ എന്നീ രണ്ട് ചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്.
എക്കോ എന്ന ചിക്രം പ്രിൻസ് ആന്‍റണി സംവിധാനവും എഡിറ്റിങ്ങും നിർവ്വഹിച്ച് , ജിത്തു ജോസഫ് എഴുതി ജോയ്സൺ ദേവസി പ്രൊഡ്യൂസ് ചെയ്ത ചലചിത്രമാണ്. ബിന്‍റോ മംഗലശേരിയും സീജാ മിഥുൻ കുരുവിളയും സംവിധാനം ചെയ്തതാണ് മണ്ണിൽ മറഞ്ഞവർ.