കാന്റർബറി സ്പോർട്ടിങ് ക്ലബിന്റെ പത്താം വാർഷിക CSC കപ്പ് നവംബർ 1 ന്

All ages, 35+ Senior എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിൽ 7-a-side ഫോർമാറ്റിൽ ഓസ്ട്രേലിയയിൽ അങ്ങോളമിങ്ങോളമുള്ള 16 ടീമുകളാണ് മാറ്റുരക്കുന്നത്.

CSU CUP 2025 നവംബർ 1 ന്
CSU CUP 2025 നവംബർ 1 ന്(Supplied)
Published on

സിഡ്നി: ഫുട്ബോൾ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന CSC Cup 2025 നവംബർ 1-ന് സെവൻ ഹിൽസ് ലാൻഡൻ സ്റ്റേഡിയത്തിൽ വെച്ച് കാന്റർബറി സ്പോർട്ടിങ് ക്ലബ് സംഘടിപ്പിക്കുന്നു.Blacktown എഫ്സി ടീമിന്റെ ഹോം ഗ്രൗണ്ട് കൂടിയായ ഈ ഗ്രൗണ്ടിൽ വിപുലമായ പരിപാടികളോടു കൂടിയാണ് പത്താം വാർഷിക കപ്പ് ആഘോഷമാക്കുന്നത്. All ages, 35+ Senior എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിൽ 7-a-side ഫോർമാറ്റിൽ ഓസ്ട്രേലിയയിൽ അങ്ങോളമിങ്ങോളമുള്ള 16 ടീമുകളാണ് മാറ്റുരക്കുന്നത്. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന വാശിയേറിയ മത്സരങ്ങൾ വൈകീട്ട് സമ്മാനദാനത്തോടെ അവസാനിക്കും. രണ്ട് വിഭാഗങ്ങളിലും ഈ വർഷത്തെ വിജയികളെയും റണ്ണേഴ്സ് അപ്പിനെയും CSC ട്രോഫിയുടെ കൂടെ ആകർഷകമായ ക്യാഷ് പ്രൈസും കാത്തിരിക്കുന്നു.

കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി കാന്റർബറി സ്പോർട്ടിങ് ക്ലബ് സിഡ്നിയിലെ സമൂഹത്തിനകത്തും പുറത്തും ഫുട്ബോളിന്റെ ആവേശം വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിരിക്കുന്നു. ഫുട്ബോൾ മുഖേന യുവാക്കൾക്ക് പ്രചോദനമാകാനും സമൂഹത്തെ ഒരുമിപ്പിക്കാനും ക്ലബ്ബ് നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. കായികരംഗത്തോടൊപ്പം സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായി പങ്കാളിയാകുന്ന കാന്റർബറി സ്പോർട്ടിങ് ക്ലബ്, ശക്തമായ സാമൂഹിക സാന്നിധ്യമായി മാറിയിട്ടുണ്ട്. മൈതാനത്തിനകത്തും പുറത്തും ടീം സ്പിരിറ്റിന്റെയും സൗഹൃദത്തിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഈ ക്ലബ്ബ് മാതൃകാപരമാണ്. ടൂർണമെന്റ് കൺവീനർ ഷഫർ സുലൈമാൻ സിഡ്നിയിലെ എല്ലാ ഫുട്ബോൾ പ്രേമികളെയും ഈ ആവേശകരമായ ഫുട്ബോൾ മാമാങ്കത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au