ബോണ്ടായി ആക്രമണവും ആന്റിസെമിറ്റിസവും: ഫെഡറൽ റോയൽ കമ്മീഷൻ ആവശ്യപ്പെട്ട് കായിക താരങ്ങൾ

ഓസ്‌ട്രേലിയൻ ജൂത സമൂഹത്തിനെതിരെ കഴിഞ്ഞ രണ്ട് വർഷമായി നടന്നുവരുന്ന പീഡനവും ഭീഷണിയും അക്രമവും അവസാനിപ്പിക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നു.
ബോണ്ടായ് ആക്രമണം
ബോണ്ടായ് ആക്രമണം(The NewYork Times)
Published on

ബോണ്ടി ബീച്ച് ഭീകരാക്രമണത്തിനും ഓസ്‌ട്രേലിയയിൽ വർധിച്ചു വരുന്ന ആന്റിസെമിറ്റിസത്തിനുമെതിരെ ഫെഡറൽ റോയൽ കമ്മീഷൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് 60ലധികം പ്രമുഖ ഓസ്‌ട്രേലിയൻ കായിക താരങ്ങൾ പ്രധാനമന്ത്രിക്ക് തുറന്ന കത്ത് നൽകി.

മുൻ ഹോക്കിറൂ താരം നോവാ പെറിസ്, കനോയിസ്റ്റ് ജെസ് ഫോക്സ്, മുൻ നീന്തൽ താരം ഐയൻ തോർപ്പ്, ഗ്രാൻഡ് സ്ലാം ചാമ്പ്യൻ ലെറ്റൺ ഹ്യൂയിറ്റ്, മുൻ AFL താരം സാം ന്യൂമാൻ എന്നിവരാണ് കത്തിൽ ഒപ്പുവച്ച പ്രധാന താരങ്ങൾ. സിഡ്‌നി സ്വാൻസ് താരം ഐസക്ക് ഹീനീ, ഒളിമ്പിക് നീന്തൽ ഇതിഹാസം ഡോൺ ഫ്രേസർ, മുൻ അത്ലീറ്റ് സാലി പിയേഴ്സൺ എന്നിവരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിസംബർ 14ന് നടന്ന ബോണ്ടി ആക്രമണത്തിൽ കൊല്ലപ്പെട്ട 15 പേരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ കത്തിൽ, “പുഞ്ചിരി ഒരിക്കലും മറക്കാനാകാത്ത 10 വയസ്സുകാരി മടിൽഡയടക്കം” ഇരകളെ പ്രത്യേകം അനുസ്മരിച്ചു.

“ഭീകരവാദത്തെയും അതീവാദത്തെയും എല്ലാ രൂപങ്ങളിലും നേരിടാൻ ധൈര്യവും വ്യക്തമായ ദേശീയ നേതൃത്ത്വവും സർക്കാർ കാണിക്കണം,” എന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.

Also Read
ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡാമിയൻ മാർട്ടിൻ കോമയിൽ നിന്നുണർ‍ന്നു
ബോണ്ടായ് ആക്രമണം

ഓസ്‌ട്രേലിയൻ ജൂത സമൂഹത്തിനെതിരെ കഴിഞ്ഞ രണ്ട് വർഷമായി നടന്നുവരുന്ന പീഡനവും ഭീഷണിയും അക്രമവും അവസാനിപ്പിക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നു.

ഒരു റോയൽ കമ്മീഷൻ മാത്രമാണ് ഉത്തരവാദിത്വം ഉറപ്പാക്കാനും സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും സാമൂഹിക ഐക്യം പുനഃസ്ഥാപിക്കാനും കഴിയുന്ന വിശ്വാസയോഗ്യമായ മാർഗമെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു.

ബോണ്ടി പവിലിയനിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിച്ച നോവാ പെറിസ്, “ഇത് വീണ്ടും ആവർത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്വമാണ് റോയൽ കമ്മീഷൻ” എന്ന് പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി ആന്തണി ആൽബനീസ് ഇതുവരെ ഫെഡറൽ റോയൽ കമ്മീഷൻ ആവശ്യം തള്ളിക്കളഞ്ഞിരിക്കുകയാണ്. സംസ്ഥാനതല അന്വേഷണം മതിയെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.

Related Stories

No stories found.
Metro Australia
maustralia.com.au