ശക്തമായ കാറ്റും പ്രളയ മുന്നറിയിപ്പും;ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങളിൽ തണുപ്പൻ കൊടുങ്കാറ്റും മഴയും

തുടർച്ചയായി പെയ്യുന്ന കനത്ത മഴ മൂലം വിക്ടോറിയയിലെ 10 നദീതടങ്ങളിൽ പ്രളയ മുന്നറിയിപ്പ് (Flood Watch) പുറപ്പെടുവിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങളിൽ അതിശക്തമായ തണുപ്പൻ കൊടുങ്കാറ്റും
ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങളിൽ തണുപ്പൻ കൊടുങ്കാറ്റും മഴയും വരുന്നു
Published on

മെൽബൺ: വരും ദിവസങ്ങളിൽ ഓസ്‌ട്രേലിയയുടെ തെക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പശ്ചിമ ഓസ്‌ട്രേലിയൻ (WA) തീരങ്ങളിൽ നിന്ന് ആരംഭിച്ച ശക്തിയേറിയ ശീതതരംഗവും മഴയും ശനിയാഴ്ചയോടെ സൗത്ത് ഓസ്‌ട്രേലിയയിലേക്കും (SA) ഞായറാഴ്ചയോടെ വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ് (NSW) തുടങ്ങിയ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കും.

തുടർച്ചയായി പെയ്യുന്ന കനത്ത മഴ മൂലം വിക്ടോറിയയിലെ 10 നദീതടങ്ങളിൽ പ്രളയ മുന്നറിയിപ്പ് (Flood Watch) പുറപ്പെടുവിച്ചിട്ടുണ്ട്. അഡ്‌ലെയ്ഡ്, മെൽബൺ, സിഡ്നി, കാൻബറ തുടങ്ങിയ പ്രധാന നഗരങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്ററിലധികം വേഗതയിൽ വീശിയടിക്കുന്ന കാറ്റ് മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി തടസ്സപ്പെടാനും ഇടയാക്കിയേക്കും. ഞായറാഴ്ച ഉയർന്ന താപനില കാരണം പർവ്വതനിരകളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെങ്കിലും, തിങ്കളാഴ്ചയോടെ താപനില വീണ്ടും ഇടിഞ്ഞ് ആൽപൈൻ മേഖലകളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നത്.

Metro Australia
maustralia.com.au