കാതറിൻ ബെനൽ-പെഗിന്റെ ബഹിരാകാശ ദൗത്യത്തിന് SAയുടെ പിന്തുണ; മറ്റ് സംസ്ഥാനങ്ങൾ ധനസഹായം നൽകില്ല

ന്യൂ സൗത്ത് വേൽസ്, ക്വീൻസ്‌ലാൻഡ്, ടാസ്മാനിയ, നോർത്തേൺ ടെറിട്ടറി, എ.സി.ടി (ACT) എന്നീ സർക്കാരുകൾ പദ്ധതിയിലേക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകില്ലെന്ന് അറിയിച്ചു.
കാതറിൻ ബെനൽ-പെഗിന്റെ ബഹിരാകാശ ദൗത്യത്തിന് SAയുടെ പിന്തുണ
Katherine Bennell-Pegg (ABC News: Jarrod Lucas)
Published on: 

യൂറോപ്യൻ സ്പേസ് ഏജൻസിയിൽ (ESA) നിന്ന് പരിശീലനം നേടിയ ഓസ്‌ട്രേലിയൻ ബഹിരാകാശ യാത്രിക കാതറിൻ ബെനൽ-പെഗിനെ (Katherine Bennell-Pegg) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) അയക്കാനുള്ള ദൗത്യത്തിന് പിന്തുണ പ്രഖ്യാപിച്ച് സൗത്ത് ഓസ്‌ട്രേലിയ. എന്നാൽ മറ്റ് ഭൂരിഭാഗം ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഈ ദൗത്യത്തിന് നേരിട്ട് ഫണ്ട് നൽകാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി. ന്യൂ സൗത്ത് വേൽസ്, ക്വീൻസ്‌ലാൻഡ്, ടാസ്മാനിയ, നോർത്തേൺ ടെറിട്ടറി, എ.സി.ടി (ACT) എന്നീ സർക്കാരുകൾ പദ്ധതിയിലേക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകില്ലെന്ന് അറിയിച്ചു. ഈ ദൗത്യം ഒരു ദേശീയ സംരംഭമാണെന്നും വലിയൊരു തുക അടക്കാനില്ലെങ്കിലും തങ്ങളാൽ കഴിയുന്ന പങ്കാളിത്തം നൽകാൻ സൗത്ത് ഓസ്‌ട്രേലിയ തയ്യാറാണെന്നും പ്രീമിയർ പീറ്റർ മാലിനാക്കസ് പറഞ്ഞു.

(Supplied: European Space Agency)

ഓസ്‌ട്രേലിയൻ സ്പേസ് ഏജൻസിയുടെ സ്പേസ് ടെക്നോളജി ഡയറക്ടറും നിലവിലെ 'ഓസ്‌ട്രേലിയൻ ഓഫ് ദി ഇയർ' പുരസ്‌കാര ജേതാവുമായ കാതറിൻ, 2024-ൽ യൂറോപ്യൻ സ്പേസ് ഏജൻസിയിൽ നിന്ന് അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയിരുന്നു. ഓസ്‌ട്രേലിയൻ പതാകയ്ക്ക് കീഴിൽ പരിശീലനം നേടിയ ആദ്യത്തെ ബഹിരാകാശ യാത്രികയാണ് ഇവർ. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ കാതറിനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നതിനായുള്ള പരിശീലനച്ചെലവുകൾക്ക് സഹായിക്കണമെന്ന് ഫെഡറൽ സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനങ്ങളുടെ പിന്മാറ്റത്തോടെ പദ്ധതിയുടെ പ്രധാന സാമ്പത്തിക ബാധ്യത ഫെഡറൽ സർക്കാർ ഏറ്റെടുക്കേണ്ടി വരും. അതേസമയം, ജനങ്ങളിൽ നിന്നും പ്രമുഖ വ്യക്തികളിൽ നിന്നും സ്വകാര്യ കമ്പനികളിൽ നിന്നും തുക കണ്ടെത്തുന്ന ക്ലൗഡ് ഫണ്ടിംഗ് (Crowdfunding) വഴി ഇതുവരെ 25 ദശലക്ഷം ഡോളറോളം സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്. മുൻ പ്രധാമന്ത്രിമാരായ കെവിൻ റൂഡ്, ജൂലിയ ഗില്ലാർഡ് തുടങ്ങിയ പ്രമുഖരും ദൗത്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

Metro Australia
maustralia.com.au