
അഡലെയ്ഡ്: 2026 ഓടെ 1090 വീടുകൾ എന്ന തെരഞ്ഞെടുപ്പു വാഗ്ദാനം യാഥാർത്ഥ്യത്തിലേക്ക്. തെക്കൻ ഓസ്‌ട്രേലിയയിലെ മാലിനോസ്‌കാസ് സർക്കാർ അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായി ഉയർത്തിയ പുതിയ ഹൗസിംഗ് ട്രസ്റ്റ് വീടുകളും നിലവിലുള്ള പൊതു ഭവനങ്ങളുടെ പുനരുജ്ജീവനവും നടപ്പിലാക്കിയിരിക്കുകയാണ്.
Read More: മഴയില്ലാത്ത വാരാന്ത്യത്തിലേക്ക് പെർത്ത്,ഈ ഭാഗങ്ങളിൽ കാറ്റും മഴയും
ഇംഗിൾ ഫാമിലെ പൊതു ഭവന സൈറ്റുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. അർബൻ കൺസെപ്റ്റിന്‍റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ഇംഗിൾ ഫാമിലെ വീടുകൾ 2026 ഓടെ 1090 വീടുകൾ എന്ന തിരഞ്ഞെടുപ്പ് ലക്ഷ്യത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന അവസാന വീടുകളാണ്.
232.7 മില്യൺ ഡോളറിന്റെ പബ്ലിക് ഹൗസിംഗ് ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമിനും സൗത്ത് ഓസ്‌ട്രേലിയക്കാർക്ക് പാർപ്പിടം നൽകുന്ന മറ്റ് പരിപാടികൾക്കും കീഴിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.
Read Also: ഓസ്ട്രേലിയൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ ആദ്യമായി ഇടംനേടി മലയാളി
വാഗ്ദാനം ചെയ്ത പുതിയ പൊതു ഭവനങ്ങളിൽ 909 എണ്ണം മെട്രോപൊളിറ്റൻ അഡലെയ്ഡിലായിരിക്കും, അതേസമയം 184 എണ്ണം മറ്റുപ്രദേശങ്ങളിലായിരിക്കും. തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം ചെയ്ത വീടുകൾ എല്ലാം നിർമ്മാണത്തിലോ ഇതിനകം പൂർത്തിയായിട്ടോ ഉണ്ടെന്ന് സർക്കാർ സ്ഥിരീകരിച്ചു.
ഏറ്റവും ആവശ്യമുള്ളവർക്ക് ഗുണമേന്മയുള്ളതും താങ്ങാനാവുന്ന വിലയുള്ളതുമായ ഭവനങ്ങൾ നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ഇതെന്ന് ഭവന, നഗരവികസന മന്ത്രി നിക്ക് ചാമ്പ്യൻ പറഞ്ഞു.
വീടുകൾ നിർമ്മിക്കുന്നതിനായി ഏകദേശം 37 സൗത്ത് ഓസ്‌ട്രേലിയൻ കമ്പനികൾക്ക് കരാർ നൽകിയിട്ടുണ്ട്. പ്രാദേശിക ട്രേഡുകളും കരാറുകാരും ഉൾപ്പെടെ നിരവധി പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.
പുതിയ നിർമ്മാണത്തിന് പുറമേ, ഹൗസിംഗ് ട്രസ്റ്റിന് കീഴിലുള്ള നിലവിലുള്ള വീടുകളുടെ അറ്റകുറ്റപ്പണികൾ സർക്കാർ നടത്തിവരികയാണ്, 350 ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ പ്രധാന ജോലികൾ പൂർത്തിയാക്കുന്നത് ത്വരിതപ്പെടുത്തി. 350 വീടുകളിലും ഇപ്പോൾ നവീകരണം പൂർത്തിയായി, ഓരോന്നിനും വാടകക്കാരുണ്ട്.