
സിഡ്‌നി: ഓസ്ട്രേലിയൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ ആദ്യമായി ഇടംനേടി മലയാളി ബാലൻ.
ന്യൂ സൗത്ത് വെയ്ൽസിൽ സിഡ്‌നിക്കടുത്ത് ഗോസ്ഫോഡിൽ താമസിക്കുന്ന നഴ്സുമാരായ ജോമേഷ്,സ്മിത ദമ്പതികളുടെ മൂത്ത മകൻ ജോൺ ജെയിംസ് ആണ് ഓസ്ട്രേലിയൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്.
അടുത്ത മാസം ഇന്ത്യക്കെതിരെയാണ് അരങ്ങേറ്റ മത്സരം. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി നടത്തി വരുന്ന ചിട്ടയായ പരിശീലനമാണ് ജോണിനെ ഓസ്‌ട്രേലിയൻ ടീമിൽ ഇടം നേടാൻ സഹായിച്ചത്. ജോണിന്റെ മാതാപിതാക്കൾ വയനാട്ടിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയവരാണ്.