ദക്ഷിണ ഓസ്‌ട്രേലിയയിൽ ലേബർ പാർട്ടിക്ക് ഭരണത്തുടർച്ച; ലിബറൽ പാർട്ടി തകർന്നു

പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളെ തെറ്റിച്ചുകൊണ്ട് 'വൺ നേഷൻ' പാർട്ടി സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാന വാർത്ത.
ദക്ഷിണ ഓസ്‌ട്രേലിയയിൽ ലേബർ പാർട്ടിക്ക് ഭരണത്തുടർച്ച
ദക്ഷിണ ഓസ്‌ട്രേലിയയിൽ ലേബർ പാർട്ടിക്ക് ഭരണത്തുടർച്ച
Published on: 

ദക്ഷിണ ഓസ്‌ട്രേലിയൻ നിയമസഭാ തിരഞ്ഞെടുപ്പിൽ പീറ്റർ മാലിനാസ്കസിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി. ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് ലേബർ പാർട്ടി ഇത്തവണ നേടിയത്. എന്നാൽ പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളെ തെറ്റിച്ചുകൊണ്ട് 'വൺ നേഷൻ' പാർട്ടി സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാന വാർത്ത.

പ്രതിപക്ഷ നേതാവ് ആഷ്ടൺ ഹേൺ തന്റെ സീറ്റ് നിലനിർത്തിയെങ്കിലും ലിബറൽ പാർട്ടിയുടെ വോട്ട് വിഹിതം വൻതോതിൽ ഇടിഞ്ഞു. പല മണ്ഡലങ്ങളിലും ലിബറൽ പാർട്ടിയെ പിന്നിലാക്കി വൺ നേഷൻ പാർട്ടി മുന്നേറി. 1998-ന് ശേഷം ഒരു ഓസ്‌ട്രേലിയൻ സംസ്ഥാനത്ത് വൺ നേഷൻ പാർട്ടി നേടുന്ന ഏറ്റവും മികച്ച പ്രകടനമാണിത്. ദക്ഷിണ ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിൽ ഇതൊരു വലിയ മാറ്റത്തിന്റെ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Metro Australia
maustralia.com.au