അനുമതിയില്ലാതെ 277 ഹെക്ടർ തദ്ദേശീയ സസ്യങ്ങൾ വെട്ടിനശിപ്പിച്ചു;SAയിൽ 73-കാരനായ കർഷകന് 60,000 ഡോളർ പിഴ

വർഷങ്ങളായി നിലനിന്നിരുന്ന സാൾട്ട്ബുഷ്, സാംഫയർ തുടങ്ങിയ തദ്ദേശീയ മുൾച്ചെടികളും കുറ്റിച്ചെടികളുമാണ് ഇയാൾ ബുൾഡോസർ ഉപയോഗിച്ച് നീക്കം ചെയ്തത്.
അനുമതിയില്ലാതെ 277 ഹെക്ടർ തദ്ദേശീയ സസ്യങ്ങൾ വെട്ടിനശിപ്പിച്ചു;SAയിൽ 73-കാരനായ കർഷകന് 60,000 ഡോളർ പിഴ
\ABC Rural: Kath Sullivan
Published on: 

അഡ്‌ലെയ്ഡ്: കൃഷിക്കും കന്നുകാലി മേച്ചിലിനുമായി പാട്ടത്തിനെടുത്ത ഭൂമിയിലെ തദ്ദേശീയ സസ്യജാലങ്ങൾ നിയമവിരുദ്ധമായി വെട്ടിമാറ്റിയ 73 വയസ്സുള്ള കർഷകന് 60,000 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 33 ലക്ഷം രൂപ) പിഴ ചുമത്തി സൗത്ത് ഓസ്‌ട്രേലിയൻ പരിസ്ഥിതി കോടതി. അഡ്‌ലെയ്ഡിൽ നിന്ന് 70 കിലോമീറ്റർ വടക്കുള്ള പോർട്ട് വേക്ക്ഫീൽഡിലെ (Port Wakefield) 277 ഹെക്ടർ സ്ഥലത്തെ സസ്യങ്ങളാണ് നെറ്റീവ് വെജിറ്റേഷൻ നിയമം ലംഘിച്ച് നശിപ്പിച്ചത്.

വർഷങ്ങളായി നിലനിന്നിരുന്ന സാൾട്ട്ബുഷ്, സാംഫയർ തുടങ്ങിയ തദ്ദേശീയ മുൾച്ചെടികളും കുറ്റിച്ചെടികളുമാണ് ഇയാൾ ബുൾഡോസർ ഉപയോഗിച്ച് നീക്കം ചെയ്തത്. മുൻപും ഇത്തരം അനുമതി പ്രക്രിയകളിൽ പങ്കാളിയായിരുന്നിട്ടും നെറ്റീവ് വെജിറ്റേഷൻ കൗൺസിലിന്റെ (Native Vegetation Council) മുൻകൂർ അനുമതി തേടാതെയാണ് കർഷകൻ പ്രവർത്തിച്ചതെന്ന് സൗത്ത് ഓസ്‌ട്രേലിയ എൻവയോൺമെന്റ്, റിസോഴ്‌സസ് ആൻഡ് ഡെവലപ്‌മെന്റ് കോടതിയിലെ സീനിയർ ജഡ്ജി മൈക്കൽ ഡ്യൂറന്റ് ചൂണ്ടിക്കാട്ടി. കൃഷിയിടം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് ചെയ്തതെന്നും ഭൂമിയിൽ സസ്യങ്ങൾ വീണ്ടും തഴച്ചുവളരാൻ കർഷകൻ മുൻകൈയെടുത്തിട്ടുണ്ടെന്നുമുള്ള വാദങ്ങൾ പരിഗണിച്ചെങ്കിലും, നിയമം മനപ്പൂർവ്വം ലംഘിച്ചത് ഗൗരവകരമായ കുറ്റകൃത്യമായി കണ്ട് കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

Metro Australia
maustralia.com.au