

ഓസ്ട്രേലിയൻ ഫുട്ബോൾ ലീഗ് (AFL) ഇതിഹാസവും മുൻ അഡിലെയ്ഡ് ക്രോസും ഫ്രിമാന്റിൽ ഡോക്കേഴ്സും താരവുമായ Tony Modra വാഹനാപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. 57-കാരനായ മോഡ്ര സഞ്ചരിച്ചിരുന്ന കന്നുകാലി ഗതാഗത ട്രക്ക് ദക്ഷിണ ഓസ്ട്രേലിയയിലെ അഡിലെയ്ഡിന് സമീപമുള്ള ബാക്ക് വാലി പ്രദേശത്ത് റോഡരികിലെ മരത്തിൽ ഇടിച്ചുകയറുകയായിരുന്നു. അപകടം വ്യാഴാഴ്ച വൈകുന്നേരമാണ് നടന്നത്.
ഗുരുതരമായി പരിക്കേറ്റ മോഡ്രയെ ഹെലികോപ്റ്റർ വഴി ഫ്ലിൻഡേഴ്സ് മെഡിക്കൽ സെന്ററിലേക്ക് മാറ്റി. ആദ്യം അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും പിന്നീട് ആരോഗ്യനിലയിൽ പുരോഗതിയുടെ സൂചനകളുണ്ടെന്ന് ഭാര്യ എറിക്കയും ആരോഗ്യവകുപ്പ് വൃത്തങ്ങളും അറിയിച്ചു. എന്നിരുന്നാലും അദ്ദേഹം ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.
1990-കളിലെ AFL-ലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളായ മോഡ്ര 165 മത്സരങ്ങളിൽ നിന്ന് 588 ഗോളുകൾ നേടിയിട്ടുണ്ട്. 1997-ൽ കോൾമാൻ മെഡൽ നേടിയ അദ്ദേഹം അതിസുന്ദരമായ മാർക്കുകളിലൂടെ പ്രശസ്തനീയിരുന്നു. അദ്ദേഹത്തിന്റെ അപകടവാർത്ത പുറത്ത് വന്നതോടെ കായികലോകത്തുനിന്നും ആരാധകരിൽ നിന്നും പിന്തുണയുമെത്തിക്കൊൺ്ടിരിക്കയാണ്. അപകടത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.