ജനപ്രിയ ഓസ്‌ട്രേലിയൻ കാരവൻ കമ്പനി ലിക്വിഡേഷനിലേക്ക്

സാമ്പത്തിക പ്രതിസന്ധിയും വിപണിയിലെ മന്ദതയും മൂലം കമ്പനി പൂട്ടാൻ നിർബന്ധിതരായതായി ഡയറക്ടർമാർ അറിയിച്ചു.
ജനപ്രിയ ഓസ്‌ട്രേലിയൻ കാരവൻ കമ്പനി ലിക്വിഡേഷനിലേക്ക്
വ്യാഴാഴ്ചയാണ് കമ്പനിയെ ലിക്വിഡേഷനിലേക്ക് മാറ്റിയത്.(Supplied)
Published on: 

അഡ്‌ലെയ്ഡ്: ഏകദേശം ഒരു പതിറ്റാണ്ടുകാലത്തെ പ്രവർത്തനത്തിന് ശേഷം ഓസ്‌ട്രേലിയയിലെ പ്രമുഖ കാരവൻ കമ്പനിയായ 'മാവെറിക് കാമ്പേഴ്സ്' (Maverick Campers) ലിക്വിഡേഷനിലേക്ക്. സാമ്പത്തിക പ്രതിസന്ധിയും വിപണിയിലെ മന്ദതയും മൂലം കമ്പനി പൂട്ടാൻ നിർബന്ധിതരായതായി ഡയറക്ടർമാർ അറിയിച്ചു. വ്യാഴാഴ്ചയാണ് കമ്പനിയെ ലിക്വിഡേഷനിലേക്ക് മാറ്റിയത്. ഫെച്ച് ബിസിനസ് സൊല്യൂഷൻസ് (Fetch Business Solutions Pty Ltd) എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിന് അഡ്‌ലെയ്ഡ്, ബ്രിസ്ബേൻ, പെർത്ത്, മെൽബൺ എന്നിവിടങ്ങളിൽ ഷോറൂമുകളുണ്ടായിരുന്നു. നില ലഭ്യമായ കണക്കുകൾ പ്രകാരം കമ്പനിക്ക് 6 മില്യൺ ഓസ്‌ട്രേലിയൻ ഡോളറിലധികം (60 ലക്ഷം ഡോളർ) ബാധ്യതയുണ്ടെന്ന് ലിക്വിഡേറ്റർമാർ വ്യക്തമാക്കി.

ജീവനക്കാരുടെയും വിതരണക്കാരുടെയും പണം തിരികെ നൽകുന്നതിനും ബാധ്യതകൾ തീർക്കുന്നതിനുമായി പ്രമുഖ സാമ്പത്തിക ഉപദേശക ഏജൻസിയായ ജിർഷ് സതർലാൻഡിലെ (Jirsch Sutherland) യൂലിയ പെട്രെങ്കോ, മാൽക്കം ഹോവൽ എന്നിവരെ ലിക്വിഡേറ്റർമാരായി നിയമിച്ചിട്ടുണ്ട്. നിലവിൽ ലഭ്യമായ സ്റ്റോക്കുകൾ കുറവായതിനാൽ ബിസിനസ്സ് തുടരാനോ നിലവിലുള്ള ഉപഭോക്താക്കളുടെ ഓർഡറുകൾ പൂർത്തിയാക്കാനോ സാധിക്കാത്ത അവസ്ഥയിലാണ് കമ്പനി.

ഇന്ധനവില വർദ്ധനവ്, ഉയർന്ന പലിശനിരക്കുകൾ, ഉൽപ്പാദനച്ചെലവിലുണ്ടായ വർദ്ധനവ് എന്നിവയാണ് കാരവൻ വ്യവസായത്തിന് തിരിച്ചടിയായതെന്ന് ഉടമയായ മാറ്റ് വൈനൻ പറഞ്ഞു. വിദേശത്ത് നിന്നുള്ള (പ്രത്യേകിച്ച് ചൈന) വില കുറഞ്ഞ ഉൽപ്പന്നങ്ങളുടെ കടന്നുവരവും ആഭ്യന്തര വിപണിയിലെ ചെലവ് വർദ്ധനവും ഓസ്‌ട്രേലിയൻ നിർമ്മാതാക്കൾക്ക് വലിയ ഭീഷണിയാകുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ 26 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള 'ഓസ്‌ട്രേലിയൻ ഓഫ് റോഡ്' (Australian Off Road) എന്ന കമ്പനിയും സാമ്പത്തിക പ്രതിസന്ധി മൂലം അഡ്മിനിസ്‌‌ട്രേഷനിലേക്ക് പോയിരുന്നു.

Metro Australia
maustralia.com.au