ആൽഗൽ ബ്ലൂം; സൗത്ത് ഓസ്ട്രേലിയ ചെറുകിട മത്സ്യബന്ധനം പ്രതിസന്ധിയിൽ

ആൽഗൽ പ്രശ്നം ബാധിച്ച ബിസിനസുകൾക്ക് സംസ്ഥാന സർക്കാർ $10,000 ഗ്രാന്റുകൾ അനുവദിച്ചിട്ടുണ്ട്.
Algal Bloom South Australia
സൗത്ത് ഓസ്ട്രേലിയയിലെ മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയിലാക്കി ആൽഗകളുടെ വർധവ്USGS/ Unsplash
Published on

സൗത്ത് ഓസ്ട്രേലിയയിലെ മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയിലാക്കി ആൽഗകളുടെ വർധവ്. മത്സ്യബന്ധനത്തെ മാത്രമല്ല, അതിനൊപ്പം വരുന്ന മറ്റു വ്യവസായങ്ങളെയും ആൽഗകളുടെ ആധിക്യം ബാധിച്ചു തുടങ്ങിയെന്ന് 9ന്യൂസ് റിപ്പോർട്ട് ചെയ്തു. പലരുടെയും ദിവസ വരുമാനത്തിൽ വൻ ഇടിച്ചിലാണ് സംഭവിച്ചിരിക്കുന്നത്.

Read More: ചൈൽഡ്‌കെയർ സെന്‍ററുകളിൽ ഫോണുകൾ നിരോധിക്കാൻ സൗത്ത് ഓസ്‌ട്രേലിയ

മാത്രമല്ല, മത്സ്യം, ഞണ്ട്, ചെമ്മീൻ, ലോബ്സ്റ്റർ, കണവ തുടങ്ങിയവ പാചകം ചെയ്യുന്നതിന് മുമ്പ് നന്നായി വൃത്തിയാക്കിയാല്‍ കഴിക്കാൻ സുരക്ഷിതമാണെന്ന് സംസ്ഥാന സർക്കാർ ഉറപ്പുനൽകിയിട്ടും, ആളുകൾ മത്സ്യം കഴിക്കാൻ ഭയപ്പെടുന്നതാണ് ബിസിനസ് തകർച്ചയ്ക്ക് കാരണം.

അതേസമയം, ആൽഗൽ പ്രശ്നം ബാധിച്ച ബിസിനസുകൾക്ക് സംസ്ഥാന സർക്കാർ $10,000 ഗ്രാന്റുകൾ അനുവദിച്ചിട്ടുണ്ട്. കൂടാതെ, തീരദേശ നിരീക്ഷണ ശൃംഖലയ്ക്ക് 8.5 മില്യൺ ഡോളറും, പുതിയ ദേശീയ പരിശോധനാ ലബോറട്ടറിക്ക് 2 മില്യൺ ഡോളറും, ദ്രുത വിലയിരുത്തൽ പരിപാടിക്ക് 3 മില്യൺ ഡോളറും, കമ്മ്യൂണിറ്റി ഫണ്ടിന് 2 മില്യൺ ഡോളറും സൗത്ത് ഓസ്‌ട്രേലിയൻ സർക്കാർ അനുവദിച്ചിട്ടുണ്ട്.

Read More: ഒരു രാജ്യം മുഴുവൻ ഓസ്ട്രേലിയക്ക്, ആദ്യത്തെ ആസൂത്രിത കുടിയേറ്റം

അഭൂതപൂർവമായ ഈ പായൽ പ്രശ്നം അഡലെയ്‌ഡിലെ മെട്രോപൊളിറ്റൻ ബീച്ചുകൾ, പോർട്ട് റിവർ, വെസ്റ്റ് ലേക്‌സ്, യോർക്ക് പെനിൻസുല, കംഗാരു ദ്വീപ്, സ്പെൻസർ ഗൾഫ്, കൂറോങ്ങിന്റെ നോർത്ത് ലഗൂൺ, വിക്ടർ ഹാർബറിനും റോബിനും ഇടയിലുള്ള തീരപ്രദേശം, ഐർ പെനിൻസുല എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഇത് കുറഞ്ഞത് 200 സമുദ്രജീവികളെ കൊന്നൊടുക്കുകയും നിറവ്യത്യാസമുള്ള വെള്ളത്തിനും നുരയ്ക്കും കാരണമാവുകയും ചെയ്തു.

സമീപകാല സമുദ്ര ഉഷ്ണതരംഗവും 2022 മുതൽ കടലിലേക്ക് പോഷകങ്ങൾ കൊണ്ടുവന്ന് ഉയർത്തിയ സംഭവങ്ങളുമാണ് ആൽഗൽ ബ്ലൂമിന് കാരണമെന്നാണ് കരുതപ്പെടുന്നത്.

Metro Australia
maustralia.com.au