സിഡ്‌നിയെ സംഗീതസാന്ദ്രമാക്കാൻ സിതാര കൃഷ്ണകുമാർ; ലൈവ് ഷോ ഒക്ടോബർ 24-ന്

പരിപാടിയുടെ ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്നതാണ്. മെട്രോ മലയാളം വായനക്കാർക്കായി ടിക്കറ്റ് നിരക്കിൽ 25 ശതമാനം പ്രത്യേക ഇളവും ഏർപ്പെടുത്തിയിട്ടുണ്ട്
സിഡ്‌നിയെ സംഗീതസാന്ദ്രമാക്കാൻ സിതാര കൃഷ്ണകുമാർ; ലൈവ് ഷോ ഒക്ടോബർ 24-ന്
Published on: 

സിഡ്നി: മലയാളികളുടെ പ്രിയ പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും അവരുടെ ജനപ്രിയ മ്യൂസിക് ബാൻഡായ 'പ്രോജക്ട് മലബാറിക്കസും' ഒരുക്കുന്ന ഗംഭീര സംഗീതസന്ധ്യയ്ക്ക് സാക്ഷ്യം വഹിക്കാൻ സിഡ്നി ഒരുങ്ങുന്നു. ആസ്വാദകർ കാത്തിരിക്കുന്ന സംഗീത വിരുന്നിന് ഇനി നാല് ദിനങ്ങൾ മാത്രം ബാക്കിനിൽക്കെ, ഒക്ടോബർ 24 ശനിയാഴ്ച വൈകുന്നേരം 5:30-ന് ബ്ലാക്ക്‌ടൗണിലെ ബോമാൻ ഹാളിലാണ് (Bowman Hall, Blacktown) പരിപാടി അരങ്ങേറുന്നത്.

നാടൻ പാട്ടുകളുടെയും പോപ്പ്-റോക്ക് ഫ്യൂഷന്റെയും വേറിട്ട അനുഭവം സമ്മാനിക്കുന്ന സിത്താരയ്ക്കൊപ്പം ഗായകൻ അരവിന്ദ് നായരും, പ്രശസ്ത അനുകരണ-ഹാസ്യ കലാകാരൻ മഹേഷ് കുഞ്ഞുമോനും വേദി പങ്കിടുന്നുണ്ട്. സംഗീതവും ആവേശവും സമന്വയിക്കുന്ന സമ്പൂർണ്ണ വിനോദമാണ് സംഘാടകർ അണിയറയിൽ ഒരുക്കിയിരിക്കുന്നത്.

പരിപാടിയുടെ ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്നതാണ്. മെട്രോ മലയാളം വായനക്കാർക്കായി ടിക്കറ്റ് നിരക്കിൽ 25 ശതമാനം പ്രത്യേക ഇളവും ഏർപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ METRO25 എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ഈ ഓഫർ സ്വന്തമാക്കാം.

ടിക്കറ്റ് ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും: Click Here

Metro Australia
maustralia.com.au