ക്വീൻസ്‌ലാന്റിലെ ഏറ്റവും ചെറിയ നവജാതശിശു; വെറും 360 ​ഗ്രാം തൂക്കം

1992 ൽ ജനിച്ചപ്പോൾ 400 ഗ്രാം ഭാരമുണ്ടായിരുന്ന പ്രശസ്ത "കോക്ക് കാൻ കിഡ്" ജോനാഥൻ ഹീലിയുടെ റെക്കോർഡാണ് ചാർലി ജോൺസ് ഇപ്പോൾ തകർത്തത്.
ക്വീൻസ്‌ലാന്റിലെ ഏറ്റവും ചെറിയ നവജാതശിശു; വെറും 360 ​ഗ്രാം തൂക്കം
ഒക്ടോബർ 8 ന് ബ്രിസ്‌ബേൻ മേറ്റർ മദേഴ്‌സ് ഹോസ്പിറ്റലിൽ 26 ആഴ്ച പ്രായമുള്ളപ്പോഴാണ് ജനിച്ചത്.(Supplied)
Published on

ക്വീൻസ്‌ലാന്റിലെ ഏറ്റവും ചെറിയ നവജാതശിശുവായി ചാർലി ജോൺസ് ചരിത്രം സൃഷ്ടിച്ചു. ഈ കുഞ്ഞ് ഒക്ടോബർ 8 ന് ബ്രിസ്‌ബേൻ മേറ്റർ മദേഴ്‌സ് ഹോസ്പിറ്റലിൽ 26 ആഴ്ച പ്രായമുള്ളപ്പോഴാണ് ജനിച്ചത്. അന്നേരം തൂക്കം വെറും 360 ഗ്രാം മാത്രമായിരുന്നു. ശരാശരി ആൺകുഞ്ഞിന്റെ പത്തിലൊന്ന് ഭാരം മാത്രമുള്ള ചാർലി, ഏറ്റവും ചെറിയ കുഞ്ഞാണെന്നാണ് കരുതുന്നത്. 1992 ൽ ജനിച്ചപ്പോൾ 400 ഗ്രാം ഭാരമുണ്ടായിരുന്ന പ്രശസ്ത "കോക്ക് കാൻ കിഡ്" ജോനാഥൻ ഹീലിയുടെ റെക്കോർഡാണ് ചാർലി ജോൺസ് ഇപ്പോൾ തകർത്തത്.

ക്വീൻസ്‌ലാന്റിലെ ഏറ്റവും ചെറിയ നവജാതശിശു; വെറും 360 ​ഗ്രാം തൂക്കം
ചാർലിയുടെ മാതാപിക്കൾ (Supplied)

ചാർലിയുടെ അമ്മ സാറയ്ക്ക് കഴിഞ്ഞ വർഷം ഗർഭം അലസിച്ചിരുന്നു, അതിനാൽ തന്റെ കുഞ്ഞ് അതിൽ നിന്ന് രക്ഷപ്പെടില്ലെന്ന് ആശങ്കയുണ്ടായിരുന്നു. കൂടാതെ സാറയ്ക്ക് അപസ്മാരവും ടൈപ്പ് 1 പ്രമേഹവും ഉണ്ട്. ഇവ രണ്ടും പ്ലാസന്റൽ പ്രവർത്തനത്തെ ബാധിക്കുകയും IUGR (ഗർഭാശയ വളർച്ചാ നിയന്ത്രണം) എന്ന് വിളിക്കപ്പെടുന്ന ഒന്നിലേക്ക് നയിക്കുകയായിരുന്നു. ചാർളിയെ സി-സെക്ഷൻ വഴിയാണ് പ്രസവിച്ചത്, ഡോക്ടർമാർ ആദ്യം കണക്കാക്കിയത് ഏകദേശം 400 ഗ്രാം ഭാരമുണ്ടാകുമെന്നാണ്. എന്നാൽ കുഞ്ഞിനെ ആദ്യമായി തൂക്കി നോക്കിയപ്പോൾ ഒരു റെക്കോർഡ് തകർത്തതായി കണ്ടെത്തി. 2007-ൽ ജനിക്കുമ്പോൾ വെറും 319 ഗ്രാം മാത്രമുണ്ടായിരുന്ന ഓസ്‌ട്രേലിയയിലെ ഏറ്റവും ചെറിയ നവജാത ശിശു എലോറ ഡി ബോണ്ടിയെക്കാൾ അല്പം മാത്രമേ അവന് ഭാരമുള്ളൂ.

Also Read
കൊളളലാഭം തടയാൻ നടപടി: സൂപ്പർമാർക്കറ്റുകൾക്ക് കനത്ത പിഴ, നിയമം ജൂലൈയിൽ പ്രാബല്യത്തിൽ
ക്വീൻസ്‌ലാന്റിലെ ഏറ്റവും ചെറിയ നവജാതശിശു; വെറും 360 ​ഗ്രാം തൂക്കം

"ഞാൻ വളരെയധികം പരിഭ്രാന്തനായിരുന്നു. ചാർലിയുടെ അതേ വലുപ്പത്തിലോ ചെറുതായോ ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ജനിച്ചിട്ടുണ്ട്, പക്ഷേ നിർഭാ​ഗ്യവശാൽ അവർ അതിജീവിച്ചിട്ടില്ല," - എന്ന് മാതാപിതാക്കൾ വ്യക്തമാക്കി. അതേസമയം "വളരെ ചെറിയ കുഞ്ഞുങ്ങളെയും അവരുടെ അമ്മമാരെയും പരിപാലിക്കുന്ന രീതിയിൽ നിരവധി പുരോഗതി ഉണ്ടായതിന്റെ ഫലമാണ് ചാർലിയുടെ കഥ - ഗവേഷണം, മെച്ചപ്പെടുത്തിയ സാങ്കേതികവിദ്യ, ലോകമെമ്പാടുമുള്ള മറ്റ് യൂണിറ്റുകളിൽ നിന്നുള്ള പഠനം എന്നിവയ്ക്ക് നന്ദി. എന്നാൽ അത് ചാർലിയെയും ആശ്രയിച്ചിരിക്കുന്നു. അവൻ ഒരു സ്ട്രോങ്ങ് ആയ കൊച്ചുകുട്ടിയാണ്."- എന്ന് മാറ്റേഴ്‌സ് നിയോനാറ്റോളജി ഡയറക്ടർ ഡോ. പിറ്റ ബിർച്ച് പറഞ്ഞു. രണ്ട് മാസങ്ങൾക്ക് ശേഷം, ചാർളി ഇപ്പോൾ 1.4 കിലോഗ്രാം ഉണ്ട്, ആരോഗ്യവാനാണ്. കുറഞ്ഞത് ജനുവരി വരെ ചാർളി ഒരു ക്രിട്ടിക്കൽ കെയർ നിയോനാറ്റൽ യൂണിറ്റിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. സാറയും ഭർത്താവ് നിക്കിനും ക്രിസ്മസിന് മകനോടൊപ്പം ആശുപത്രിയിൽ ചെലവഴിക്കും.

Related Stories

No stories found.
Metro Australia
maustralia.com.au