

സൂപ്പർമാർക്കറ്റുകളിൽ അമിതവില ഈടാക്കുന്നതിനെതിരെ ഉപഭോക്താക്കൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കുന്ന പുതിയ നിയമങ്ങൾ ഓസ്‌ട്രേലിയൻ ഫെഡറൽ സർക്കാർ അവതരിപ്പിച്ചു. എന്നാൽ നിയമം പൂർണമായി പ്രാബല്യത്തിൽ വരാൻ മുമ്പ് പ്രധാന സൂപ്പർമാർക്കറ്റുകൾക്ക് ആറുമാസത്തെ ഇളവ് ലഭിക്കും.
ഓസ്‌ട്രേലിയയുടെ ഫുഡ് ആൻഡ് ഗ്രോസറി കോഡ് ഓഫ് കണ്ടക്റ്റിൽ വരുത്തിയ ഭേദഗതികളിലൂടെ “അമിതവില ഈടാക്കൽ” നിയന്ത്രിക്കാനാണ് സർക്കാർ നീക്കം. ഏപ്രിലിൽ നിർബന്ധിതമാക്കിയ കോഡിലെ മാറ്റങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.
വിതരണച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ അമിതമായ വിലയും ന്യായമായ മാർജിനും ഈടാക്കുന്നതിൽ നിന്ന് വലിയ ചില്ലറ വ്യാപാരികളെ നിരോധനം വിലക്കുമെന്ന് സർക്കാർ ഞായറാഴ്ച പറഞ്ഞു. നിയമലംഘനം നടത്തിയാൽ ഓരോ ലംഘനത്തിനും 1 കോടി ഡോളർ വരെ പിഴ, അല്ലെങ്കിൽ ലഭിച്ച ലാഭത്തിന്റെ മൂന്നിരട്ടി, അല്ലെങ്കിൽ കഴിഞ്ഞ 12 മാസത്തെ ടേൺഓവറിന്റെ 10 ശതമാനം എന്നിങ്ങനെയാകും ശിക്ഷ.