ഓസ്ട്രേലിയയിൽ വച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടി ശോഭനയും നിവിനും

നടന്നു പോകുന്നതിനിടെ അപ്രതീക്ഷിതമായിട്ടാണ് നിവിൻ പോളിയേയും കുടുംബത്തെയും ശോഭന കണ്ടുമുട്ടിയത്.
 ഓസ്ട്രേലിയയിൽ വച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടി ശോഭനയും നിവിനും
ബ്രിസ്ബെന്നിൽ വച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച.
Published on

ഓസ്ട്രേലിയയിൽ വച്ച് നടൻ നിവിൻ പോളിയെയും കുടുംബത്തെയും അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് നടി ശോഭന. നടൻ നിവിൻ പോളിയേയും കുടുംബത്തെയുമാണ് സർപ്രൈസ് വിഡിയോയിലൂടെ ശോഭന ആരാധകർക്കു മുൻപിലെത്തിച്ചത്. നടന്നു പോകുന്നതിനിടെ അപ്രതീക്ഷിതമായിട്ടാണ് നിവിൻ പോളിയേയും കുടുംബത്തെയും ശോഭന കണ്ടുമുട്ടിയത്. ബ്രിസ്ബെന്നിൽ വച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച. ‘എന്നോടൊപ്പം ഇതാരാണെന്ന് നോക്കൂ’ എന്ന ആമുഖത്തോടെയാണ് നിവിൻ പോളിയുടെ ഭാര്യയെയും മകളെയും ശോഭന പരിചയപ്പെടുത്തുന്നത്. അതിനുശേഷം നാടകീയമായി നിവിൻ പോളിയും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പം ഓസ്ട്രേലിയയിൽ എത്തിയതായിരുന്നു നിവിൻ. ‘അപ്രതീക്ഷിത കൂടിക്കാഴ്ച’ എന്ന അടിക്കുറിപ്പോടെയാണ് ശോഭന വിഡിയോ പങ്കുവച്ചത്. രസകരമായ വിഡിയോ ആരാധകർക്കിടയിൽ ചർച്ചയായി. നിവിൻ പോളിയേയും കുടുംബത്തേയും ശോഭനയ്ക്കൊപ്പം കണ്ടതിലുള്ള അത്ഭുതവും ആരാധകർ പങ്കുവച്ചു.

Metro Australia
maustralia.com.au