കുറ്റവാളികൾ കുട്ടികളായാലും ശിക്ഷ മുതിർന്നവരുടേത്; ക്വീൻസ്‌ലൻഡിൽ 12 കുറ്റകൃത്യങ്ങൾ കൂടി പട്ടികയിൽ

സമൂഹത്തിന് ഗുരുതരമായ ദ്രോഹമുണ്ടാക്കുന്ന കുറ്റകൃത്യങ്ങളെ അടിച്ചമർത്താനാണ് ഈ നീക്കമെന്ന് സർക്കാർ വ്യക്തമാക്കി.
David Crisafulli
പ്രീമിയർ ഡേവിഡ് ക്രിസാഫുള്ളിABC News
Published on

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കൗമാരപ്രായക്കാരായ കുറ്റവാളികൾക്ക് മുതിർന്നവർക്ക് തുല്യമായ കഠിനശിക്ഷ ഉറപ്പാക്കുന്ന 'അഡൽറ്റ് ക്രൈം, അഡൽറ്റ് ടൈം' നയം ക്വീൻസ്‌ലൻഡ് സർക്കാർ വിപുലീകരിച്ചു. സ്റ്റോക്കിംഗ് (stalking), കൊലപാതകത്തിനുള്ള ഗൂഢാലോചന തുടങ്ങിയ 12 കുറ്റകൃത്യങ്ങളാണ് പുതുതായി ഈ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ ഈ നിയമത്തിന് കീഴിൽ വരുന്ന ആകെ കുറ്റകൃത്യങ്ങളുടെ എണ്ണം 45 ആയി ഉയർന്നു.

പ്രീമിയർ ഡേവിഡ് ക്രിസാഫുള്ളി, അറ്റോർണി ജനറൽ ഡെബ് ഫ്രെക്ലിംഗ്ടൺ എന്നിവർ ഞായറാഴ്ചയാണ് പുതിയ പരിഷ്കാരം പ്രഖ്യാപിച്ചത്. പുതിയ നിയമപ്രകാരം ലഹരിമരുന്ന് നൽകി ഉപദ്രവിക്കുക, ശാരീരിക വൈകല്യമുള്ളവരെ പീഡിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്കും ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം. സമൂഹത്തിന് ഗുരുതരമായ ദ്രോഹമുണ്ടാക്കുന്ന കുറ്റകൃത്യങ്ങളെ അടിച്ചമർത്താനാണ് ഈ നീക്കമെന്ന് സർക്കാർ വ്യക്തമാക്കി. കൂടാതെ, ആരാധനാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സെമിറ്റിക് വിരുദ്ധത തടയുന്നതിനുമുള്ള പുതിയ ബില്ലും ഈ ആഴ്ച പാർലമെന്റിൽ ചർച്ച ചെയ്യും.

Related Stories

No stories found.
Metro Australia
maustralia.com.au