കോടികളുടെ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും; പ്രമുഖ വ്യവസായി ഡാരൻ വിൽസൺ അറസ്റ്റിൽ

ക്വീൻസ്‌ലൻഡ് ക്രൈം ആൻഡ് കറപ്ഷൻ കമ്മീഷനും ന്യൂ സൗത്ത് വെയിൽസ് പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് വിൽപാക് (Wilpak) ഹോൾസെയിൽ ഉടമയായ ഡാരൻ വിൽസൺ കുടുങ്ങിയത്.
കോടികളുടെ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും; പ്രമുഖ വ്യവസായി ഡാരൻ വിൽസൺ അറസ്റ്റിൽ
ABC News: Bec Whetham
Published on

ബ്രിസ്ബെയ്ൻ: ഓസ്‌ട്രേലിയൻ പന്നിയിറച്ചി വിപണിയിലെ പ്രമുഖ വ്യവസായിയും കുതിരപ്പന്തയ രംഗത്തെ പ്രമുഖനുമായ ഡാരൻ ഗാരി വിൽസണെതിരെയും (63) പങ്കാളി കാമറൂൺ റൊണാൾഡ് വിൽസണെതിരെയും കോടികളുടെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്തു. ബിസിനസ്സ് അക്കൗണ്ടുകളിൽ ഉൾപ്പെടുത്താതെ 10 ദശലക്ഷം ഡോളറിന്റെ വിൽപ്പന രേഖകൾ തിരിമറി നടത്തിയെന്നും 2017 നും 2026 നും ഇടയിൽ 30 ദശലക്ഷത്തിലധികം ഡോളറിന്റെ കള്ളപ്പണം ന്യൂ സൗത്ത് വെയിൽസിനും ക്വീൻസ്‌ലൻഡിനും ഇടയിൽ കടത്തിയെന്നുമാണ് കേസ്.

രേഖകൾ നശിപ്പിക്കൽ, കള്ളപ്പണം കൈവശം വെക്കൽ, തട്ടിപ്പ്, വ്യാജ സത്യവാങ്മൂലം നൽകൽ തുടങ്ങിയ നിരവധി കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ഇതിനുപുറമെ, ശീതീകരിച്ച മാംസ ഉൽപന്നങ്ങളുടെ നിർമ്മാണ തീയതിയും കാലാവധി അവസാനിക്കുന്ന തീയതിയും (Best before date) തിരുത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് ഭക്ഷ്യസുരക്ഷാ ഭീഷണി ഉയർത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ക്വീൻസ്‌ലൻഡ് ക്രൈം ആൻഡ് കറപ്ഷൻ കമ്മീഷനും ന്യൂ സൗത്ത് വെയിൽസ് പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് വിൽപാക് (Wilpak) ഹോൾസെയിൽ ഉടമയായ ഡാരൻ വിൽസൺ കുടുങ്ങിയത്.

Metro Australia
maustralia.com.au