ഓസ്‌ട്രേലിയയിൽ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥന് കഴുത്തിന് കുത്തേറ്റു: പ്രതി കസ്റ്റഡിയിൽ

രണ്ട് വ്യക്തികളോട് സംസാരിക്കുന്നതിനിടെയാണ് കോൺസ്റ്റബിളായ ഉദ്യോഗസ്ഥന് കുത്തേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
ഓസ്‌ട്രേലിയയിൽ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥന് കഴുത്തിന് കുത്തേറ്റു
(ABC News: Emma Johnson)
Published on: 

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേന്റെ കിഴക്കൻ മേഖലയിൽ കൃത്യനിർവ്വഹണത്തിനിടെ പോലീസ് ഉദ്യോഗസ്ഥന് കഴുത്തിന് കുത്തേറ്റു. ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ഹെമ്മന്റിലെ ബോഗോംഗ് സ്ട്രീറ്റിലെ ഒരു വസതിയിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ചുള്ള വിവരമറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു പോലീസ് സംഘം. സംഭവസ്ഥലത്തുണ്ടായിരുന്ന രണ്ട് വ്യക്തികളോട് സംസാരിക്കുന്നതിനിടെയാണ് കോൺസ്റ്റബിളായ ഉദ്യോഗസ്ഥന് കുത്തേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ നില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിന് ശേഷം പ്രതികളിൽ ഒരാൾ സൈക്കിളിൽ രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് സൈക്കിൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചയാളെ പോലീസ് പിന്തുടർന്ന് പിടികൂടുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് യൂണിയൻ സ്ഥിരീകരണം നൽകിയിട്ടുണ്ട്.

Metro Australia
maustralia.com.au