ഗ്രേഹൗണ്ട് നിരോധനം; ന്യൂസിലാൻഡിൽ നിന്ന് നൂറുകണക്കിന് നായ്ക്കളെ ക്വീൻസ്‌ലാന്റിലേക്ക് മാറ്റി

വാണിജ്യാടിസ്ഥാനത്തിലുള്ള ചാർട്ടർ വിമാനങ്ങളിലായി നൂറിലധികം ഗ്രേഹൗണ്ട് നായ്ക്കളെയാണ് കഴിഞ്ഞ ആഴ്ചകളിൽ ഓസ്‌ട്രേലിയയിലെ ടുവൂംബ വെൽക്യാമ്പ് വിമാനത്താവളത്തിൽ എത്തിച്ചത്.
Greyhound Racing
ഗ്രേഹൗണ്ട് റെയ്‌സിംഗ് Greyhound Racing |Animals Australia
Published on

ബ്രിസ്ബേൻ: മൃഗസംരക്ഷണ ആശങ്കകളെ തുടർന്ന് ന്യൂസിലാൻഡ് സർക്കാരും റേസിംഗ് അഥോറിറ്റിയും ഗ്രേഹൗണ്ട് നായപ്പന്തയം (Greyhound Racing) പൂർണ്ണമായി നിരോധിച്ചതിനെ തുടർന്ന്, രാജ്യത്തെ പന്തയ നായ്ക്കളിൽ 10 ശതമാനത്തോളം ക്വീൻസ്‌ലാന്റിലേക്ക് മാറ്റി. വാണിജ്യാടിസ്ഥാനത്തിലുള്ള ചാർട്ടർ വിമാനങ്ങളിലായി നൂറിലധികം ഗ്രേഹൗണ്ട് നായ്ക്കളെയാണ് കഴിഞ്ഞ ആഴ്ചകളിൽ ഓസ്‌ട്രേലിയയിലെ ടുവൂംബ വെൽക്യാമ്പ് വിമാനത്താവളത്തിൽ എത്തിച്ചത്.

2024-ലാണ് ന്യൂസിലാൻഡ് 2026 ഓഗസ്റ്റ് 1 മുതൽ കായിക വിനോദം നിരോധിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ നായ്ക്കളെ ദത്തെടുക്കുന്നതിന് പകരം വീണ്ടും ഓസ്‌ട്രേലിയൻ റേസിംഗ് ട്രാക്കുകളിലേക്ക് പന്തയത്തിനായി എത്തിക്കുന്നതിനെതിരെ മൃഗസംരക്ഷണ സംഘടനയായ ആർ.എസ്.പി.സി.എ (RSPCA) രംഗത്തെത്തിയിട്ടുണ്ട്. ക്വീൻസ്‌ലാന്റിലെ ഐപ്സ്‌വിച്ചിലുള്ള പുതിയ റേസിംഗ് ട്രാക്കുകളിൽ നിരവധി നായ്ക്കൾക്ക് പരിക്കേൽക്കുകയും ചാവുകയും ചെയ്തിട്ടുണ്ടെന്നും, ഈ മാറ്റം ആശങ്കാജനകമാണെന്നും ആനിമൽ വെൽഫെയർ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. അതേസമയം സംസ്ഥാനത്തെ റേസിംഗ് മേഖലയെ പിന്തുണയ്ക്കുമെന്നും, എത്തുന്ന നായ്ക്കളുടെ സുരക്ഷയും രജിസ്ട്രേഷനും കർശനമായി നിരീക്ഷിക്കുമെന്നും ക്വീൻസ്‌ലാന്റ് റേസിംഗ് മന്ത്രി ടിം മാൻഡർ (Tim Mander) വ്യക്തമാക്കി.

Metro Australia
maustralia.com.au