ക്വീൻസ്‌ലാൻഡിൽ അതിരൂക്ഷ കാട്ടുതീ; തൽക്ഷണം സുരക്ഷിത ഇടത്തേക്ക് മാറാൻ മുന്നറിയിപ്പ്

തീ സ്‌ട്രെറ്റൺ ഡ്രൈവിനെയും സ്കോട്ട് ക്ലോസിനെയും ബാധിക്കുന്നതായി അധികൃതർ അറിയിച്ചു.
ക്വീൻസ്‌ലാൻഡിൽ അതിരൂക്ഷ കാട്ടുതീ
അപകടസാധ്യതയുള്ളവർ അടിയന്തരമായി ട്രിപ്പിൾ സീറോ (000)യിൽ വിളിക്കണം.
Published on

ക്വീൻസ്‌ലാൻഡിലെ ഗ്രാമപ്രദേശമായ ടീലയ്ക്ക് സമീപം അതിരൂക്ഷമായ കാട്ടുതീ പടരുന്നതിനിടെ അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ച് അധികൃതർ. സ്‌ട്രെറ്റൺ ഡ്രൈവിനും സ്കോട്ട് ക്ലോസിനും സമീപമുള്ള പ്രദേശങ്ങളിലുള്ളവർ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിൽ അഭയം തേടണമെന്ന് ക്വീൻസ്‌ലാൻഡ് ഫയർ ഡിപ്പാർട്ട്‌മെന്റ് നിർദേശിച്ചു. ജീവനും വീടുകൾക്കും തീ ഭീഷണിയുള്ളതിനാൽ പ്രദേശത്ത് നിന്ന് ഇപ്പോൾ രക്ഷപ്പെടാൻ വൈകിയെന്നും ‘SEEK SHELTER NOW’ എന്ന അടിയന്തര നിർദേശമാണ് നൽകിയിരിക്കുന്നത്. തീ സ്‌ട്രെറ്റൺ ഡ്രൈവിനെയും സ്കോട്ട് ക്ലോസിനെയും ബാധിക്കുന്നതായി അധികൃതർ അറിയിച്ചു.

അപകടസാധ്യതയുള്ളവർ അടിയന്തരമായി ട്രിപ്പിൾ സീറോ (000)യിൽ വിളിക്കണം. വീടിനുള്ളിൽ അഭയം തേടുന്നവർ ജനലുകളും വാതിലുകളും വെന്റുകളും അടച്ച് പുക കടക്കാതിരിക്കാൻ വിടവുകൾ നനഞ്ഞ തുണികൾ ഉപയോഗിച്ച് അടയ്ക്കണമെന്നും നിർദേശമുണ്ട്. ഇഷ്ടിക കെട്ടിടത്തിനുള്ളിൽ, ഒന്നിലധികം പുറത്തുകടക്കാനുള്ള വഴികളുള്ള മുറിയിൽ കഴിയുന്നതാണ് സുരക്ഷിതമെന്ന് അധികൃതർ അറിയിച്ചു. തീ പടരുന്നതിന്റെ ദിശയ്ക്ക് എതിർവശത്തേക്ക് മാറണമെന്നും തീയുടെ മുൻനിര കടന്നുപോകുമ്പോൾ ശരീരം താഴ്ത്തി പുതപ്പോ മറ്റ് സംരക്ഷണ വസ്തുക്കളോ ഉപയോഗിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. വീടിന് സമീപം തീ എത്തിയിട്ടില്ലെങ്കിൽ, സുരക്ഷിതമാണെങ്കിൽ വീടും പരിസരവും വെള്ളമൊഴിച്ച് നനയ്ക്കാനും ചുറ്റുമുള്ള കത്താൻ സാധ്യതയുള്ള വസ്തുക്കൾ മാറ്റിവയ്ക്കാനും നിർദേശിച്ചിട്ടുണ്ട്.

Also Read
ടാസ്മാനിയൻ സാൽമൺ ഫാമുകളിൽ സീലുകളെ തുരത്താൻ 1.5 ലക്ഷത്തിലധികം ജലാന്തർ സ്ഫോടക വസ്തുക്കൾ
ക്വീൻസ്‌ലാൻഡിൽ അതിരൂക്ഷ കാട്ടുതീ

തീ അണയ്ക്കാൻ അഗ്നിശമന സേനയ്ക്ക് സാധിക്കാതെ വന്നേക്കാമെന്നും വൈദ്യുതി, വെള്ളം, ഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കനത്ത പുക കാഴ്ചയും ശ്വാസോച്ഛ്വാസവും ബുദ്ധിമുട്ടാക്കാനും സാധ്യതയുണ്ട്. തീ സംബന്ധിച്ച മുന്നറിയിപ്പുകളിൽ മാറ്റമുണ്ടാകുന്നതിനാൽ ഔദ്യോഗിക അറിയിപ്പുകൾ നിരന്തരം പരിശോധിക്കണമെന്നും പ്രാദേശിക റേഡിയോ പിന്തുടരണമെന്നും ക്വീൻസ്‌ലാൻഡ് ഫയർ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

Metro Australia
maustralia.com.au