ക്വീൻസ്‌ലൻഡിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കുതിച്ചുയരുന്നു; മുന്നറിയിപ്പുമായി ഗവേഷകർ

ഇരുപത് വർഷത്തെ വിധിന്യായ ഡാറ്റ പരിശോധിച്ചപ്പോൾ, ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവരുടെ നിരക്കിൽ 60 ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ക്വീൻസ്‌ലൻഡിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കുതിച്ചുയരുന്നു; മുന്നറിയിപ്പുമായി ഗവേഷകർ
ABC News: Daryna Zadvirna
Published on: 

ബ്രിസ്‌ബെയ്ൻ: ഓസ്‌ട്രേലിയൻ സംസ്ഥാനമായ ക്വീൻസ്‌ലൻഡിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ ഞെട്ടിപ്പിക്കുന്ന വിധം വർധിക്കുന്നതായി ഔദ്യോഗിക കണക്കുകളും പഠന റിപ്പോർട്ടുകളും. സംസ്ഥാനത്ത് പ്രതിവർഷം 1,400-ലധികം ആളുകളാണ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് കോടതിയെ അഭിമുഖീകരിക്കുന്നത്. ഇരുപത് വർഷത്തെ വിധിന്യായ ഡാറ്റ പരിശോധിച്ചപ്പോൾ, ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവരുടെ നിരക്കിൽ 60 ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ബ്രിസ്‌ബെയ്ൻ മജിസ്‌ട്രേറ്റ് കോടതിയിലെ ഒരു മാസത്തെ പട്ടികയിൽ മാത്രം 120-ലധികം മുതിർന്നവർക്കെതിരെ 750-ലധികം പോക്സോ മാതൃകയിലുള്ള കേസുകളാണ് ഫയൽ ചെയ്തിരിക്കുന്നത്. ഇത് അതിക്രമങ്ങളുടെ ഒരു 'സുനാമി'യാണെന്ന് ഡാനിയൽ മോർകോംബ് ഫൗണ്ടേഷനിലെ ചൈൽഡ് സേഫ്റ്റി വിദഗ്ദ്ധ ബെത് മക്നമാര ചൂണ്ടിക്കാട്ടി. ശിക്ഷിക്കപ്പെട്ടവരിൽ 95 ശതമാനവും പുരുഷന്മാരാണെങ്കിലും, കുട്ടികൾക്കിടയിലെ തന്നെ പരസ്പരമുള്ള ലൈംഗികാതിക്രമങ്ങളും വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കുട്ടിക്കാലത്ത് ഇൻറർനെറ്റിലൂടെയുള്ള അശ്ലീല ദൃശ്യങ്ങളുടെ അമിത ഉപയോഗവും അനുയോജ്യമല്ലാത്ത ആദ്യകാല ലൈംഗിക എക്സ്പോഷറും പിന്നീട് കുട്ടികളെ ചൂഷണം ചെയ്യുന്നതിലേക്ക് നയിക്കുന്ന പ്രധാന അപകടസാധ്യത ഘടകങ്ങളാണെന്ന് ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി (AIC) ഗവേഷക ഡോ. സാറ നേപ്പിയർ വ്യക്തമാക്കി.

Click the link below to join the ‘Metro M Australia’ WhatsApp Community.

Metro Australia
maustralia.com.au