ചെറുവിമാനം തകർന്നു; മരിച്ചവരിൽ ബറാംബ ഓർഗാനിക്സ് സ്ഥാപകൻ ഇയാൻ ക്യാംപ്ബെല്ലും മകളും

തിങ്കളാഴ്ച രാവിലെ 11 മണിക്ക് പിന്നാലെ Archerfield Airport-ൽ നിന്ന് പറന്നുയർന്ന Beechcraft Bonanza വിമാനം ഏഴ് മിനിറ്റിനകം Stockleighയിലെ Musch Road-ന് സമീപമുള്ള പാടത്താണ് തകർന്നുവീണത്.
ചെറുവിമാനം തകർന്നു; Barambah Organics സ്ഥാപകനും മകളും മരിച്ചു
അപകട കാരണം ഇതുവരെ വ്യക്തമല്ല. (9 News)
Published on

ബ്രിസ്ബെയ്‌നിന് തെക്കുഭാഗത്ത് ചെറുവിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. ഓസ്‌ട്രേലിയൻ ഓർഗാനിക് ഡയറി ബ്രാൻഡായ Barambah Organics-ന്റെ സ്ഥാപകൻ ഇയാൻ ക്യാംപ്ബെല്ലും മകൾ ഹന്ന ക്യാംപ്ബെല്ലുമാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് പിന്നാലെ Archerfield Airport-ൽ നിന്ന് പറന്നുയർന്ന Beechcraft Bonanza വിമാനം ഏഴ് മിനിറ്റിനകം Stockleighയിലെ Musch Road-ന് സമീപമുള്ള പാടത്താണ് തകർന്നുവീണത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

ചെറുവിമാനം തകർന്നു; Barambah Organics സ്ഥാപകനും മകളും മരിച്ചു
ഇയാൻ ക്യാംപ്ബെല്ല് (Instagram)

പ്രമുഖ അഗ്രിബിസിനസ് സംരംഭകനായ ഇയാൻ ക്യാംപ്ബെൽ 2002ലാണ് Barambah Organics സ്ഥാപിച്ചത്. ഭാര്യ ജെയിനൊപ്പം Queensland–New South Wales അതിർത്തിക്ക് സമീപം Goondiwindiയിൽ Manana Pastoral എന്ന സ്ഥാപനവും അദ്ദേഹം നടത്തിയിരുന്നു. എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ, പുല്ല് മാത്രം ഭക്ഷിച്ച് വളർത്തുന്ന ബീഫ്, ലാംബ് എന്നിവയാണ് സ്ഥാപനത്തിന്റെ പ്രധാന ഉൽപ്പന്നങ്ങൾ. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ പ്രകാരം ക്യാംപ്ബെൽ പരിചയസമ്പന്നനായ പൈലറ്റായിരുന്നു. ഇയാനും മകൾ ഹന്നയും അടുത്തിടെ Trek4RFDS എന്ന ധനസമാഹരണ പരിപാടിയിലും പങ്കെടുത്തിരുന്നു. Royal Flying Doctor Service-ന് വേണ്ടി Papua New Guineaയിലെ Kokoda Trail ട്രെക്കിങ്ങിലൂടെയാണ് ഇരുവരും ധനസമാഹരണം നടത്തിയത്.

ചെറുവിമാനം തകർന്നു; Barambah Organics സ്ഥാപകനും മകളും മരിച്ചു
ഹന്ന ക്യാംപ്ബെല്ല് (Instagram)

അതേസമയം അപകടത്തിൽ 56കാരനായ പുരുഷനും 23കാരിയായ യുവതിയും മരിച്ചതായി പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിമാനം തകർന്നതിനെ തുടർന്ന് പ്രദേശത്ത് പുല്ലിന് തീപിടിക്കുകയും എട്ട് ഫയർ ആൻഡ് എമർജൻസി സംഘങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. “ദുഃഖകരമായി, ഞങ്ങൾ സ്ഥലത്തെത്തിയപ്പോൾ വിമാനത്തിനുള്ളിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ആദ്യ പ്രതികരണ സംഘാംഗങ്ങൾക്ക് ഏറെ ഞെട്ടലുണ്ടാക്കിയ കാഴ്ചയായിരുന്നു അത്,” ചീഫ് സൂപ്രണ്ട് മെൽ ആഡംസ് പറഞ്ഞു. അപകടത്തിന്റെ കാരണം Australian Transport Safety Bureau (ATSB) അന്വേഷിക്കും.

Metro Australia
maustralia.com.au