ലണ്ടനിൽ നിന്ന് സിഡ്‌നിയിലേക്ക് നേരിട്ട് 22 മണിക്കൂർ നോൺ-സ്റ്റോപ്പ് വിമാനം; ടെസ്റ്റ് ക്വാന്റാസ്

ക്വാണ്ടസ്
ക്വാണ്ടസ് എ350-1000ULR
Published on

മെൽബൺ: വ്യോമയാന ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് യുകെയിലെ ലണ്ടനിൽ നിന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്ക് സ്റ്റോപ്പ് ഇല്ലാതെ നേരിട്ട് പറക്കുന്ന ക്വാന്റാസ് എയർലൈൻസിന്റെ 'എ350-1000ULR' വിമാനം പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. ഫ്രാൻസിലെ ടുലൂസിലുള്ള (Toulouse) എയർബസ് നിർമ്മാണ കേന്ദ്രത്തിൽ നിന്നും പുറപ്പെട്ട് ഏകദേശം 20 മണിക്കൂർ തടസ്സമില്ലാതെ വായുവിൽ സഞ്ചരിച്ചാണ് വിമാനം ഓസ്‌ട്രേലിയയിലെ മെൽബണിൽ ലാൻഡ് ചെയ്തത്. നാല് പൈലറ്റുമാരും അഞ്ച് ടെസ്റ്റ് എഞ്ചിനീയർമാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

22 മണിക്കൂർ വരെ തുടർച്ചയായി പറക്കാൻ സഹായിക്കുന്ന പ്രത്യേക 20,000 ലിറ്റർ ഇന്ധനടാങ്ക് അടക്കം അത്യാധുനിക സാങ്കേതികവിദ്യകളോടെയാണ് ഈ എയർബസ് മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്വാന്റാസിന്റെ പ്രശസ്തമായ 'പ്രൊജക്റ്റ് സൺറൈസിന്റെ' (Project Sunrise) ഭാഗമായാണ് ഈ അൾട്രാ ലോംഗ്-ഹോൾ വിമാനങ്ങൾ അവതരിപ്പിക്കുന്നത്. നിലവിൽ സിംഗപ്പൂർ വഴി 24 മുതൽ 25 മണിക്കൂർ വരെ എടുക്കുന്ന യാത്ര, ഈ നോൺ-സ്റ്റോപ്പ് വിമാനം വരുന്നതോടെ 19 മുതൽ 21 മണിക്കൂറായി കുറയും. സാധാരണ എ350-1000 വിമാനങ്ങളിൽ 480 യാത്രക്കാരെ ഉൾക്കൊള്ളാമെങ്കിലും, ദീർഘദൂര യാത്രക്കാരുടെ കംഫർട്ട് മുൻനിർത്തി 238 സീറ്റുകൾ മാത്രമാണ് ഇതിലുണ്ടാകുക. യാത്രക്കാർക്ക് വ്യായാമം ചെയ്യാനും വിശ്രമിക്കാനുമായി പ്രത്യേക 'വെൽബീയിംഗ് സോണും' വിമാനത്തിൽ ക്രമീകരിച്ചിട്ടുണ്ട്.

Metro Australia
maustralia.com.au