ഇന്ധനപ്രതിസന്ധി തിരിച്ചടിയായി; ഓസ്‌ട്രേലിയയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് റെക്കോർഡ് ഡിമാൻഡ്

ഈ വർഷം പോൾസ്റ്റാറിന്റെ വിൽപനയിൽ 19.5 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ധനപ്രതിസന്ധി തിരിച്ചടിയായി; ഓസ്‌ട്രേലിയയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് റെക്കോർഡ് ഡിമാൻഡ്
Published on

സിഡ്‌നി: ഓസ്‌ട്രേലിയൻ വാഹന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ 'ഉണർവ് കാലം' (Wake-up moment) എത്തിയതായി പോൾസ്റ്റാർ ഓസ്‌ട്രേലിയൻ ചീഫ് സ്കോട്ട് മെയ്‌നാർഡ്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ ഇന്ധനക്ഷാമവും വിലക്കയറ്റവും ഓസ്‌ട്രേലിയക്കാരെ മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വർഷം പോൾസ്റ്റാറിന്റെ വിൽപനയിൽ 19.5 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ധനവിലയേക്കാൾ ഉപരിയായി, പെട്രോളും ഡീസലും വിപണിയിൽ ലഭ്യമല്ലാതാകുമോ എന്ന ഭയമാണ് പലരെയും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകർഷിക്കുന്നത്. ഓസ്‌ട്രേലിയയിൽ വെറും 30 ദിവസത്തേക്കുള്ള ഇന്ധന ശേഖരം മാത്രമേയുള്ളൂ എന്ന വസ്തുത ഇപ്പോൾ ജനങ്ങൾക്കിടയിൽ സജീവ ചർച്ചയായിരിക്കുകയാണ്.

കഴിഞ്ഞ മാസത്തെ ഓർഡറുകൾ സർവ്വകാല റെക്കോർഡിലാണെന്നും ടെസ്റ്റ് ഡ്രൈവ് ബുക്കിംഗുകൾ കുതിച്ചുയരുകയാണെന്നും സ്കോട്ട് മെയ്‌നാർഡ് പറഞ്ഞു. വിൽപന കണക്കുകളിൽ പ്രതിഫലിക്കുന്നതിനേക്കാൾ വലിയ ഡിമാൻഡ് നിലവിൽ വിപണിയിലുണ്ട്.

ഇവി വിപണിയിൽ ഓസ്‌ട്രേലിയ ഇപ്പോഴും മറ്റ് വികസിത രാജ്യങ്ങളേക്കാൾ പിന്നിലാണ്. യൂറോപ്പിൽ 20 ശതമാനവും ഏഷ്യയിൽ 30 മുതൽ 50 ശതമാനം വരെയും ഇവി പങ്കാളിത്തമുള്ളപ്പോൾ ഓസ്‌ട്രേലിയയിൽ ഇത് വെറും 10-15 ശതമാനം മാത്രമാണ്. ഈ പ്രതിസന്ധി ഘട്ടം ഓസ്‌ട്രേലിയയ്ക്ക് മറ്റ് രാജ്യങ്ങൾക്കൊപ്പം എത്താനുള്ള (Catch-up moment) അവസരമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.

യുദ്ധം അവസാനിക്കുകയും ഇന്ധന വിതരണം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്താലും, ഇന്ധന ലഭ്യതയിൽ രാജ്യം നേരിടുന്ന വെല്ലുവിളികൾ ജനങ്ങളുടെ മനസ്സിൽ അവശേഷിക്കുമെന്നും ഇത് ഇവി വിപണിക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്നും പോൾസ്റ്റാർ വിലയിരുത്തുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au