'ഏകസംസ്കാര വാദം രാജ്യസുരക്ഷയ്ക്ക് ഭീഷണി'; മുന്നറിയിപ്പുമായി പെന്നി വോംഗ്

സാംസ്കാരിക വൈവിധ്യങ്ങൾ അവസാനിപ്പിച്ച് ഏകസംസ്കാരത്തിലേക്ക് മടങ്ങണമെന്ന വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസൺ അടക്കമുള്ളവരുടെ തീവ്ര നിലപാടുകൾക്കെതിരെയാണ് പെന്നി വോംഗിന്റെ വിമർശനം.
വിദേശകാര്യ മന്ത്രി പെന്നി വോംഗ്
വിദേശകാര്യ മന്ത്രി പെന്നി വോംഗ്(Getty Image)
Published on

സിഡ്‌നി: രാജ്യത്ത് വർദ്ധിച്ചുവരുന്ന പോപ്പുലിസവും ഏകസംസ്കാര വാദവും (Monoculturalism) ഓസ്‌ട്രേലിയയുടെ ദേശീയ സുരക്ഷയ്ക്ക് വൻ ഭീഷണിയാണെന്ന് മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രി പെന്നി വോംഗ് . സിഡ്‌നിയിലെ ലോവി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കാനിരിക്കുന്ന 'അലൻ ഗിംഗെൽ' അനുസ്മരണ പ്രഭാഷണത്തിലാണ് ഓസ്‌ട്രേലിയൻ സർക്കാരിന്റെ വിദേശനയം വ്യക്തമാക്കി വിദേശകാര്യ മന്ത്രി സംസാരിക്കുക.

സാംസ്കാരിക വൈവിധ്യങ്ങൾ അവസാനിപ്പിച്ച് ഏകസംസ്കാരത്തിലേക്ക് മടങ്ങണമെന്ന വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസൺ അടക്കമുള്ളവരുടെ തീവ്ര നിലപാടുകൾക്കെതിരെയാണ് പേര് പരാമർശിക്കാതെയുള്ള പെന്നി വോംഗിന്റെ രൂക്ഷ വിമർശനം. ഓസ്‌ട്രേലിയയെ അന്താരാഷ്ട്ര സഖ്യങ്ങളിൽ നിന്നും പ്രാദേശിക കൂട്ടായ്മകളിൽ നിന്നും ഒറ്റപ്പെടുത്തുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. ബഹുസ്വരതയും അന്താരാഷ്ട്ര ബന്ധങ്ങളുമാണ് ഏഷ്യൻ മേഖലയിൽ ഓസ്‌ട്രേലിയയുടെ കരുത്ത്. ആഭ്യന്തരമായ വിദ്വേഷ പ്രചാരണങ്ങളും വംശീയ വിഭജനങ്ങളും വിദേശ രാജ്യങ്ങളുടെ വ്യാജപ്രചാരണങ്ങൾക്കും ചൂഷണങ്ങൾക്കും രാജ്യം ഇരയാകാൻ വഴിയൊരുക്കുമെന്നും പെന്നി വോംഗ് മുന്നറിയിപ്പ് നൽകി.

Metro Australia
maustralia.com.au