ആദ്യ ഓസ്ട്രേലിയൻ ഓഫീസ് തുറക്കാൻ ഓപ്പൺ എഐ

ഓസ്‌ട്രേലിയയിലെ ആഴ്ചതോറുമുള്ള സജീവ ചാറ്റ്ജിപിടി ഉപയോക്താക്കൾ കഴിഞ്ഞ വർഷത്തേക്കാൾ 2.5 മടങ്ങ് വളർന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്
chatgpt
ചാറ്റ്ടിപിടിInternet
Published on

സിഡ്നി: ചാറ്റ് ജിപിറ്റിയുടെ യുടെ പിന്നിലുള്ള യുഎസ് സ്ഥാപനമായ ഓപ്പൺഎഐ തങ്ങളുടെ ആദ്യ ഓസ്ട്രേലിയൻ ഓഫീസ് തുറക്കുന്നു. ഈ വർഷം അവസാനത്തോടെ സിഡ്‌നിയിൽ ഓപ്പൺഎഐ ഓസ്‌ട്രേലിയൻ ഓഫീസ് തുറക്കും. ജനറേറ്റീവ് എഐയോടുള്ള ആവശ്യം വർധിക്കുന്നതിനും ഫെഡറൽ ഗവൺമെന്റ് കൃത്രിമ ബുദ്ധി (എഐ) ഒരു ദേശീയ മുൻഗണനയാക്കാൻ നീക്കം നടത്തുന്നതിനും പശ്ചാത്തലത്തിലാണ് ഈ നീക്കം.

ഓസ്‌ട്രേലിയയിലെ ആഴ്ചതോറുമുള്ള സജീവ ചാറ്റ്ജിപിടി ഉപയോക്താക്കൾ കഴിഞ്ഞ വർഷത്തേക്കാൾ 2.5 മടങ്ങ് വളർന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ഓസ്ട്രേലിയ കമ്പനിയുടെ മികച്ച 10 ആഗോള വിപണികളിൽ ഒന്നായി മാറുകയും ചെയ്തു.

Also Read
റോബിൻസ് ഐലൻഡ് കാറ്റാടിപ്പാടത്തിന് പരിസ്ഥിതി അംഗീകാരം
chatgpt

ആഗോളതലത്തിൽ വൻ വളർച്ചയാണ് ചാറ്റ്ജിപിടി കൈവരിക്കുന്നത്, അഞ്ച് ദശലക്ഷത്തിലധികം പണമടയ്ക്കുന്ന ബിസിനസ്സ് ഉപഭോക്താക്കളെയും നാല് ദശലക്ഷം ഡെവലപ്പർമാരെയും അതിന്റെ API പ്ലാറ്റ്‌ഫോമിൽ വളരുന്നതായും ഓപ്പൺഎഐ റിപ്പോർട്ട് ചെയ്യുന്നു.

ഓപ്പൺഎഐ ഓസ്‌ട്രേലിയയിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുകയും ഒരു പ്രാദേശിക ടീമിനെ നിയമിക്കാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്, എന്നിരുന്നാലും ഓഫീസ് ലൊക്കേഷന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

Related Stories

No stories found.
Metro Australia
maustralia.com.au