സിഡ്‌നി ഒഎച്ച്എമ്മിന്റെ ഭാഗവത സപ്താഹ ജ്ഞാനയജ്ഞം ജൂൺ 21-ന് സമാപിക്കും; പ്രവേശനം സൗജന്യം

പ്രമുഖ ആത്മീയ പ്രഭാഷകനായ പൂജനീയ സ്വാമി ഉദിത് ചൈതന്യയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ഈ സപ്താഹ യജ്ഞം നടക്കുന്നത്.
OHM Sydney's Bhagavata Sapthaha Jnana Yagnam
OHM Sydney's Bhagavata Sapthaha Jnana Yagnam
Published on

സിഡ്‌നി: ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (OHM) ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തിൽ സിഡ്‌നിയിൽ ഭക്തിസാന്ദ്രമായി നടന്നുവരുന്ന ഭാഗവത സപ്താഹ ജ്ഞാനയജ്ഞം ഈ വരുന്ന ജൂൺ 21-ാം തീയതി ഞായറാഴ്ച സമാപിക്കും. ജൂൺ 8-ന് ആരംഭിച്ച ആത്മീയ മഹായജ്ഞത്തിന്റെ സമാപന ചടങ്ങുകൾ ക്വാക്കേഴ്‌സ് ഹിൽ കമ്മ്യൂണിറ്റി സെന്ററിലാണ് (Quakers Hill Community Centre) ക്രമീകരിച്ചിരിക്കുന്നത്. ചടങ്ങുകളിലേക്ക് ഓസ്‌ട്രേലിയയിലെ എല്ലാ ഭക്തജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

പ്രമുഖ ആത്മീയ പ്രഭാഷകനായ പൂജനീയ സ്വാമി ഉദിത് ചൈതന്യയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ഈ സപ്താഹ യജ്ഞം നടക്കുന്നത്. ആത്മീയ സന്ദേശങ്ങൾ ലളിതമായി ഭക്തജനങ്ങളിലേക്ക് എത്തിക്കുന്ന യജ്ഞത്തിൽ ശ്രീകുമാർജി സഹയജ്ഞാചാര്യനായും, ശ്രീ വത്സലൻ നമ്പൂതിരി യജ്ഞഹോതാവായും സേവനമനുഷ്ഠിക്കുന്നു. ഭാഗവത കഥകളെ ആസ്പദമാക്കിയുള്ള മനോഹരമായ ദൃശ്യാവിഷ്കാരങ്ങൾ, ഭജനകൾ, തത്വചിന്താപരമായ ആത്മീയ പ്രഭാഷണങ്ങൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് ഭക്തിനിർഭരമായ അന്തരീക്ഷമാണ് സിഡ്‌നിയിൽ ഒരുക്കിയിരിക്കുന്നത്.

ജൂൺ 20 (ശനിയാഴ്ച): ലാലോർ പാർക്ക് കമ്മ്യൂണിറ്റി സെന്റർ (Lalor Park Community Centre)

ജൂൺ 21 (ഞായറാഴ്ച - സമാപന ദിവസം): ക്വാക്കേഴ്‌സ് ഹിൽ കമ്മ്യൂണിറ്റി സെന്റർ (Quakers Hill Community Centre)

യജ്ഞശാലയിലേക്കുള്ള പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും. പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും താല്പര്യമുള്ളവർക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

0469 829 748 | 0488 032 331

Metro Australia
maustralia.com.au