ഫീനാ ചുഴലിക്കാറ്റ്: നോർതേൺ ടെറിറ്ററിയിൽ ഡാർവിൻ വിമാനത്താവളം അടച്ചു

ഞായറാഴ്ച രാവിലെ മുതൽ ജീവനക്കാർ നാശനഷ്ടങ്ങളുടെ വിലയിരുത്തൽ ആരംഭിച്ചു.
Cyclone Fina
ഫിന ചുഴലിക്കാറ്റ്
Published on

ഓസ്‌ട്രേലിയയിലെ നോർതേൺ ടെറിറ്ററിയിൽ ആഞ്ഞടിച്ച ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ഫീനയെത്തുടർന്ന് ഡാർവിൻ വിമാനത്താവളം ഇന്ന് ഞായറാഴ്ട അടച്ചിടും. കാറ്റഗറി മൂന്ന് ചുഴലിക്കാറ്റുകളിൽ ഒന്നായ ഫിന, ഞായറാഴ്ച മണിക്കൂറിൽ 205 കിലോമീറ്റർ (127 മൈൽ) വേഗതയിൽ കാറ്റ് വീശിയതായാണ് റിപ്പോർട്ട്.

ഏകദേശം 1.4 ലക്ഷം ജനസംഖ്യയുള്ള ഡാർവിനിലെ നാട്ടുകാർക്ക്, 1974-ൽ ക്രിസ്മസ് ദിനത്തിൽ 66 പേരുടെ ജീവൻ കവർന്ന സൈക്ലോൺ ട്രെയ്സിയെ ഓർമ്മിപ്പിക്കുന്ന അനുഭവമായിരുന്നു ഫീനയുടെ ശക്തമായ കാറ്റും മഴയും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read
ന്യൂസിലൻഡ് വിടുന്ന പൗരന്മാരുടെ എണ്ണം റെക്കോർഡിലേക്ക്
Cyclone Fina

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ശനിയാഴ്ച അടച്ച ഡാർവിൻ ഇന്റർനാഷണൽ എയർപോർട്ട്, ഞായറാഴ്ച പ്രസ്താവനയിൽ ' സുരക്ഷിതമായ നിലയിൽ പ്രവർത്തനം പുനഃസ്ഥാപിക്കാനായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ' എന്നു അറിയിച്ചു. ശക്തമായ കാറ്റും കനത്ത മഴയും തുടരുന്നു," വിമാനത്താവളം അതിന്റെ ഫേസ്ബുക്ക് പേജിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ പറഞ്ഞു.

ഡാർവിൻ നിവാസികളോട് നഗരത്തിലുടനീളമുള്ള പൊട്ടിവീണ വൈദ്യുതി ലൈനുകൾ ഒഴിവാക്കണമെന്ന് അധികൃതർ ഞായറാഴ്ച രാവിലെ ആവശ്യപ്പെട്ടു. "ഇപ്പോൾ കാഴ്ചകൾ കാണാൻ സമയമായിട്ടില്ല," അടിയന്തര ഏജൻസിയായ സെക്യൂർഎൻടി അതിന്റെ ഫേസ്ബുക്ക് പേജിൽ പറഞ്ഞു.

Also Read
ടാസ്മാനിയയിൽ രണ്ടുവർഷത്തിനിടെ സ്കൂൾ അതിക്രമം 195% വരെ വർധിച്ചതായി റിപ്പോർട്ട്
Cyclone Fina

വൈദ്യുതിയില്ലാത്തവരുടെ എണ്ണം ഇതുവരെ കണക്കാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള പവർ ആൻഡ് വാട്ടർ കോർപ്പറേഷൻ അറിയിച്ചു, ഞായറാഴ്ച രാവിലെ മുതൽ ജീവനക്കാർ നാശനഷ്ടങ്ങളുടെ വിലയിരുത്തൽ ആരംഭിച്ചു. ചുഴലിക്കാറ്റിൽ മേഖലയിലെ നിരവധി വീടുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് ഓസ്‌ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ മാർച്ചിൽ, മുൻചുഴലിക്കാറ്റായ ആൽഫ്രഡ് ക്വീൻസ്ലാൻഡിനെ ബാധിച്ച് സ്കൂളുകൾ അടച്ചുപൂട്ടുകയും ലക്ഷക്കണക്കിന് ആളുകൾക്ക് വൈദ്യുതി തടസ്സപ്പെടുകയും ചെയ്തിരുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au