

ന്യൂസിലാൻഡ് പൊലീസുകാരെ നിയമിക്കാനുള്ള ശ്രമവുമായി ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി പൊലീസ് വീണ്ടും രംഗത്ത്. അടുത്ത ആഴ്ചകളിൽ ഓക്‌ലാന്റ്, റോട്ടോറുവ, നാപിയർ, വെല്ലിംഗ്ടൺ, ക്രൈസ്റ്റ്‌ചർച്ച് എന്നിവിടങ്ങളിലേക്ക് എൻടി പോലീസ് ടീമിന്‍റെ റിക്രൂട്ട്മെന്‍റ് സംഘമെത്തും.
ന്യൂസിലാൻഡ് പൊലീസ് കമ്മീഷണർ റിച്ചാർഡ് ചേംബേഴ്സ് ഈ നീക്കത്തെ കുറിച്ച് ആദ്യം മാധ്യമ റിപ്പോർട്ടുകൾ വഴിയാണ് അറിഞ്ഞതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ന്യൂസിലാൻഡിലെ പോലീസ് കമ്മീഷണർ റിച്ചാർഡ് ചേംബേഴ്സ് ഈ റിക്രൂട്ട്മെന്റ് ഡ്രൈവിനെക്കുറിച്ച് അറിഞ്ഞതിന് ശേഷം, വിശദീകരണം നൽകാൻ നോർത്തേൺ ടെറിട്ടറി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടു.
പണമാണ് പലരെയും ഓസ്‌ട്രേലിയയിലേക്ക് ആകർഷിക്കുന്ന പ്രധാന കാരണമെന്ന് ചേംബേഴ്സ് പറഞ്ഞു എന്നാൽ, സ്വദേശത്തുള്ള സൗഹൃദപരമായ ജോലിസാഹചര്യം, സഹപ്രവർത്തകരുടെ പിന്തുണ, കുടുംബസാന്നിധ്യം തുടങ്ങിയവ അവിടെ കുറവാണെന്ന് നാട്ടിലേക്ക് മടങ്ങിയെത്തുന്ന ഉദ്യോഗസ്ഥർ പറയുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.