ഹൊബാർട്ട് മൗണ്ട് വെല്ലിങ്ടൺ ഇനി യാത്രാ ലിസ്റ്റിൽ ഇട്ടോ, പുതിയ സൗകര്യങ്ങൾ

8 ലക്ഷം ഡോളർ ചെലവഴിച്ച് കുത്തനെയും അപകടകരവുമായ പ്രദേശങ്ങൾ പുനർനിർമ്മിച്ചതിനുശേഷമാണ് പുതിയ പാത തുറന്നിരിക്കുന്നത്.
Mt Wellington.
ഹൊബാർട്ട് മൗണ്ട് വെല്ലിങ്ടൺ ട്രെയിൽpulsetasmania
Published on

ഹൊബാർട്ട്: ഹൊബാർട്ടിൽ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ഇനി പുതിയ ഒരിടം കൂടി പട്ടികയില‍് ഉൾപ്പെടുത്താം. ഹോബാർട്ടിലെ കുനാനി/മൗണ്ട് വെല്ലിങ്ടൺ പ്രദേശത്തെ 2 കിലോമീറ്റർ നീളമുള്ള പുതുക്കിയ ട്രെയിൽ സന്ദർശകർക്ക് സൗകര്യപ്രദമായ രീതിയിൽ പുനർനിർമ്മിച്ചു. 8 ലക്ഷം ഡോളർ ചെലവഴിച്ച് കുത്തനെയും അപകടകരവുമായ പ്രദേശങ്ങൾ പുനർനിർമ്മിച്ചതിനുശേഷമാണ് പുതിയ പാത തുറന്നിരിക്കുന്നത്.

Also Read
അഡലെയ്ഡ്ഡിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിച്ച് ക്വാണ്ടാസ്
Mt Wellington.

ഏകദേശം പത്ത് മാസം സമയമെടുത്താണ് ഈ പാത പുനർനിർമ്മിച്ചിരിക്കുന്നത്. . മുമ്പ് പർവതത്തിന്റെ താഴ്ന്ന ഭാഗങ്ങളിലെത്താൻ കഠിനമായ ട്രെയിലുകളും കുത്തനെയുള്ള പാറപ്പടികളും കടക്കേണ്ടി വരുമായിരുന്നു. ഇപ്പോഴിത് എല്ലാവർക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന പാതയായി മാറി. പുതിയ ഭാഗം വീതിയേറിയതും, കയറ്റം കുറഞ്ഞതുമായതിനാൽസ വീൽചെയർ, സൈക്കിൾ, പ്രാം എന്നിവക്ക് അനുയോജ്യമാണ്.

Related Stories

No stories found.
Metro Australia
maustralia.com.au