വിഷപ്പുകയുടെ അളവ് കുറച്ചുകാട്ടി; ജാപ്പനീസ് ഗ്യാസ് കമ്പനിക്കെതിരെ കേസെടുത്ത് NT പരിസ്ഥിതി അതോറിറ്റി

ആറ് വ്യത്യസ്ത വകുപ്പുകളിലായി ഇൻപെക്സിന് ഓരോ കുറ്റത്തിനും 60,000 ഓസ്‌ട്രേലിയൻ ഡോളറിലധികം വീതം പിഴ ഈടാക്കേണ്ടി വരും.
'ഇൻപെക്‌സിനെതിരെ' (Inpex) നിയമനടപടികളുമായി നോർത്തേൺ ടെറിട്ടറി
'ഇൻപെക്‌സിനെതിരെ' (Inpex) നിയമനടപടികളുമായി നോർത്തേൺ ടെറിട്ടറി (ABC News: Dane Hirst)
Published on

ഡാർവിൻ: ഓസ്‌ട്രേലിയയിലെ ഡാർവിനിൽ പ്രവർത്തിക്കുന്ന പ്രമുഖ ജാപ്പനീസ് ഊർജ്ജ ഭീമനായ 'ഇൻപെക്‌സിനെതിരെ' (Inpex) നിയമനടപടികളുമായി നോർത്തേൺ ടെറിട്ടറി എൻവയോൺമെന്റ് പ്രൊട്ടക്ഷൻ അതോറിറ്റി (NT EPA). ഇഖ്തിസ് എൽ.എൻ.ജി (Ichthys LNG) പ്ലാന്റിൽ നിന്നുള്ള ബെൻസീൻ, ടോളുയിൻ തുടങ്ങിയ വിഷവാതകങ്ങളുടെ അളവ് കൃത്രിമമായി കുറച്ചുകാണിച്ചതിനാണ് പരിസ്ഥിതി നിയമലംഘനം ചുമത്തി കമ്പനിക്കെതിരെ ക്രിമിനൽ കേസെടുത്തിരിക്കുന്നത്.

2019 നും 2024 നും ഇടയിലുള്ള കാലയളവിലെ വിഷപ്പുകയുടെ വിസർജ്ജന റിപ്പോർട്ടിൽ ഭീമമായ അപാകതയുണ്ടെന്ന് കഴിഞ്ഞ ഒക്ടോബറിൽ കമ്പനി തന്നെ പരിസ്ഥിതി അതോറിറ്റിയെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ നടന്ന അന്വേഷണത്തിനൊടുവിലാണ് ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചതിന് ഡാർവിൻ ലോക്കൽ കോടതിയിൽ കമ്പനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ആറ് വ്യത്യസ്ത വകുപ്പുകളിലായി ഇൻപെക്സിന് ഓരോ കുറ്റത്തിനും 60,000 ഓസ്‌ട്രേലിയൻ ഡോളറിലധികം വീതം പിഴ ഈടാക്കേണ്ടി വരും. കാൻസറിനും ശ്വാസകോശ രോഗങ്ങൾക്കും കാരണമാകുന്ന വായു മലിനീകരണം മറച്ചുവെച്ചതിനെതിരെ കടുത്ത അമർഷത്തിലാണ് പ്രദേശവാസികളും പരിസ്ഥിതി സംഘടനകളും.

Metro Australia
maustralia.com.au