നോർത്തേൺ ടെറിട്ടറി മുൽക്ക ഉപതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് മിന്നുന്ന വിജയം

എണ്ണിയ വോട്ടുകളിൽ 77.5 ശതമാനം വോട്ടുകളും (1,865 വോട്ടുകൾ) സ്വന്തമാക്കിയാണ് ലേബർ പാർട്ടി സീറ്റ് പിടിച്ചെടുത്തത്; എതിർസ്ഥാനാർത്ഥിക്ക് 541 വോട്ടുകൾ മാത്രമാണ് നേടാനായത്.
നോർത്തേൺ ടെറിട്ടറി മുൽക്ക ഉപതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് മിന്നുന്ന വിജയം
ABC News: Dane Hirst
Published on

ഡാർവിൻ: ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി (NT) നിയമസഭയിലേക്ക് നടന്ന മുൽക്ക (Mulka) മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ ലേബർ സ്ഥാനാർത്ഥി യിവാർ മഗ്രാത്തിന് (Yiwarr McGrath) ചരിത്ര വിജയം. സ്വതന്ത്ര എംപിയായിരുന്ന യിങ്ങിഞ ഗുയുല (Yiŋiya Guyula) ഓഗസ്റ്റിൽ അപ്രതീക്ഷിതമായി രാജിവെച്ചതിനെത്തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ, എതിർസ്ഥാനാർത്ഥിയായ സ്വതന്ത്രൻ ആൻഡ്രൂ ബ്ലേമിയെ ബഹുദൂരം പിന്നിലാക്കിയാണ് മഗ്രാത്ത് വിജയം സ്വന്തമാക്കിയത്. എണ്ണിയ വോട്ടുകളിൽ 77.5 ശതമാനം വോട്ടുകളും (1,865 വോട്ടുകൾ) സ്വന്തമാക്കിയാണ് ലേബർ പാർട്ടി സീറ്റ് പിടിച്ചെടുത്തത്; എതിർസ്ഥാനാർത്ഥിക്ക് 541 വോട്ടുകൾ മാത്രമാണ് നേടാനായത്.

വിദൂര എൽച്ചോ ദ്വീപിൽ കടുത്ത ദാരിദ്ര്യത്തിലും അനാഥത്വത്തിലും വളർന്ന് പിന്നീട് മുൻനിര ആരോഗ്യ പ്രവർത്തകനായി മാറിയ വ്യക്തിയാണ് യിവാർ മഗ്രാത്ത്. മുൻ 'എൻടി യംഗ് ഓസ്‌ട്രേലിയൻ ഓഫ് ദി ഇയർ' പുരസ്കാര ജേതാവ് കൂടിയായ അദ്ദേഹം, ദുരിതജീവിതത്തിന്റെ നേരിട്ടുള്ള അനുഭവങ്ങളുമായാണ് പാർലമെന്റിലേക്ക് എത്തുന്നത്. ഉൾനാടൻ ആദിവാസി മേഖലകളിലെ ഭവനക്ഷാമം, മികച്ച ആരോഗ്യ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാനാണ് താൻ പോരാടുകയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 2024-ലെ പൊതുതെരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷം പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ അംഗബലം ആറായി ഉയർത്താനും ഈ ഉപതിരഞ്ഞെടുപ്പ് വിജയം സഹായിച്ചു. ഖനന ഭീമനായ റിയോ ടിന്റോയുടെ ബോക്സൈറ്റ് ഖനി 2029-ൽ പൂട്ടാനിരിക്കെ, നുലുൻബൂയ് (Nhulunbuy) മേഖലയുടെ ഭാവി വികസനവും തദ്ദേശീയരുടെ ഭവന പ്രതിസന്ധിയും ഉയർത്തിക്കാട്ടിയാണ് പ്രചാരണം നടന്നത്.

Metro Australia
maustralia.com.au