നൈറ്റ്‌ക്ലിഫ് ഉപതിരഞ്ഞെടുപ്പ് മാർച്ച് 7-ന്; മത്സരരംഗത്ത് ഗ്രീൻസും ലേബർ പാർട്ടിയും

പരിസ്ഥിതി സംരക്ഷണം, ജീവിതച്ചെലവ് കുറയ്ക്കൽ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങൾ.
Nightcliff By-Election Set for March 7
നൈറ്റ്‌ക്ലിഫ് ഉപതിരഞ്ഞെടുപ്പ് മാർച്ച് 7-ന്; ABC News: Hamish Harty
Published on

നോർത്തേൺ ടെറിട്ടറി എം.എൽ.എയും ഗ്രീൻസ് നേതാവുമായ കാറ്റ് മക്നമാര ആരോഗ്യപരമായ കാരണങ്ങളാൽ രാജിവെച്ചതിനെത്തുടർന്ന് നൈറ്റ്‌ക്ലിഫ് (Nightcliff) മണ്ഡലത്തിൽ മാർച്ച് 7-ന് ഉപതിരഞ്ഞെടുപ്പ് നടക്കും. 2024-ലെ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ സുരക്ഷിത സീറ്റായിരുന്ന നൈറ്റ്‌ക്ലിഫിൽ 36 വോട്ടുകൾക്ക് വിജയിച്ചുകൊണ്ടാണ് കാറ്റ് മക്നമാര ചരിത്രം കുറിച്ചത്

ഗ്രീൻസ് പാർട്ടിക്കു വേണ്ടി സൂകി ഡൊറാസ്-വാക്കർ (Suki Dorras-Walker) മത്സരരംഗത്തിറങ്ങുമ്പോൾ, ഡാർവിൻ കൗൺസിലർ എഡ് സ്മെൽറ്റിനെയാണ് (Ed Smelt) ലേബർ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണം, ജീവിതച്ചെലവ് കുറയ്ക്കൽ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങൾ. ഭരണകക്ഷിയായ സി.എൽ.പി (CLP) തങ്ങളുടെ സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്

Metro Australia
maustralia.com.au