WMC ഗ്ലോബൽ നേതാക്കൾക്ക് മന്ത്രി ജിൻസൺ ചാൾസിന്റെ സ്വീകരണം

ലോകമെമ്പാടുമുള്ള മലയാളികളെ സൗഹൃദത്തിന്റെയും സേവനത്തിന്റെയും സാംസ്കാരിക കൂട്ടായ്മയുടെയും വേദിയിൽ ഒരുമിപ്പിക്കുന്ന WMCയുടെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.
 WMC ഗ്ലോബൽ നേതാക്കൾക്ക് മന്ത്രി ജിൻസൺ ചാൾസിന്റെ സ്വീകരണം
(Supplied)
Published on

ഡാർവിൻ: ഓസ്‌ട്രേലിയയിലെ ആദ്യ ഇന്ത്യൻ വംശജനായ മന്ത്രിയും നോർത്തേൺ ടെറിട്ടറി പീപ്പിൾ, സ്പോർട്ട് ആൻഡ് കൾച്ചർ മന്ത്രിയുമായ ജിൻസൺ ചാൾസ്, വേൾഡ് മലയാളി കൗൺസിൽ (WMC) ഗ്ലോബൽ നേതാക്കൾക്ക് സ്വീകരണം നൽകി. ഡാർവിനിലെ നോവോട്ടൽ ഹോട്ടലിൽ വെച്ച് നടന്ന പ്രത്യേക ഉച്ചവിരുന്നിൽ WMC ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ, ഫാർ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് കിരൺ ജെയിംസ്, മാത്യു മാറ്റം എന്നിവർ പങ്കെടുത്തു.

 WMC ഗ്ലോബൽ നേതാക്കൾക്ക് മന്ത്രി ജിൻസൺ ചാൾസിന്റെ സ്വീകരണം
(Supplied)

ലോകമെമ്പാടുമുള്ള മലയാളികളെ സൗഹൃദത്തിന്റെയും സേവനത്തിന്റെയും സാംസ്കാരിക കൂട്ടായ്മയുടെയും വേദിയിൽ ഒരുമിപ്പിക്കുന്ന WMCയുടെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. അതേസമയം ഓസ്‌ട്രേലിയയുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ ഇന്ത്യൻ സമൂഹവും മലയാളികളും നൽകുന്ന സംഭാവനകൾ, ബഹുസാംസ്കാരിക സഹകരണം, പ്രവാസി മലയാളികളുടെ പുതുതലമുറയ്ക്കുള്ള അവസരങ്ങൾ എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു. ഓസ്‌ട്രേലിയയിലും ഫാർ ഈസ്റ്റ് റീജിയനിലുമായി WMCയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും നേതാക്കൾ പങ്കുവച്ചു. ഊഷ്മളമായ സ്വീകരണത്തിനും ഹൃദ്യമായ ആതിഥ്യമര്യാദയ്ക്കും മന്ത്രി ജിൻസൺ ചാൾസിന് WMC നേതാക്കൾ നന്ദി അറിയിച്ചു.

(ചിത്രം: മന്ത്രി ജിൻസൺ ചാൾസിനൊപ്പം ഡോ. ബാബു സ്റ്റീഫൻ, ഷാജി മാത്യു, ജെയിംസ് കൂടൽ, കിരൺ ജെയിംസ്, മാത്യു മാറ്റം എന്നിവർ.)

Metro Australia
maustralia.com.au