ഡ്രൈവറില്ലാതെ കിലോമീറ്ററുകളോളം പാഞ്ഞ് കൽക്കരി ട്രെയിൻ; NSWൽ അത്ഭുതകരമായ രക്ഷപ്പെടൽ

ശനിയാഴ്ച പുലർച്ചെ കാംബർവെല്ലിൽ (Camberwell) വെച്ച് ക്രൂ മാറ്റത്തിനിടെയാണ് (Crew change) ആളില്ലാത്ത ട്രെയിൻ ചരിവിലൂടെ തനിയെ ഉരുണ്ട് നീങ്ങിയത്.
ഡ്രൈവറില്ലാതെ കിലോമീറ്ററുകളോളം പാഞ്ഞ് കൽക്കരി ട്രെയിൻ; NSWൽ അത്ഭുതകരമായ രക്ഷപ്പെടൽ
ABC Upper Hunter: Courtney Yeandle
Published on

സിഡ്‌നി: ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസിലെ ഹണ്ടർ വാലിയിൽ (Hunter Valley) ഡ്രൈവറില്ലാതെ കിലോമീറ്ററുകളോളം അനിയന്ത്രിതമായി പാഞ്ഞ് കൽക്കരി നിറച്ച ഗുഡ്സ് ട്രെയിൻ. ശനിയാഴ്ച പുലർച്ചെ കാംബർവെല്ലിൽ (Camberwell) വെച്ച് ക്രൂ മാറ്റത്തിനിടെയാണ് (Crew change) ആളില്ലാത്ത ട്രെയിൻ ചരിവിലൂടെ തനിയെ ഉരുണ്ട് നീങ്ങിയത്. ലെവൽ ക്രോസിംഗുകൾ ഉൾപ്പെടെ കടന്ന് മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിലാണ് ട്രെയിൻ പാഞ്ഞത്.

സംഭവത്തിൽ ആർക്കും പരിക്കുകളോ മറ്റ് ട്രെയിനുകളുമായി കൂട്ടിയിടിയോ ഉണ്ടായിട്ടില്ലെന്ന് പ്രമുഖ റെയിൽ ഓപ്പറേറ്ററായ പസഫിക് നാഷണൽസ്ഥിരീകരിച്ചു. എൻജിന്റെ ചക്രങ്ങൾക്ക് തകരാർ സംഭവിച്ചതിനെ തുടർന്ന് ഇതുവഴിയുള്ള ചരക്ക്, യാത്രാ ട്രെയിൻ ഗതാഗതം 36 മണിക്കൂറുകളോളം തടസ്സപ്പെട്ടു. സംഭവം അതീവ ഗുരുതരമായി കാണുന്നുവെന്നും നാഷണൽ റെയിൽ സേഫ്റ്റി റെഗുലേറ്ററുമായിചേർന്ന് അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

Metro Australia
maustralia.com.au